EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു
News

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

Web desk
Last updated: March 11, 2023 12:41 PM
Web desk
Published: March 11, 2023
Share

സൗ​ദി അ​റേ​ബ്യ​ പ്ര​ഥ​മ പ​താ​ക​ദി​നം ആചരിച്ചു. സ​ൽ​മാ​ൻ രാ​ജാ​വിന്റെ ഉ​ത്ത​രവ് പ്രകാരമാണ് എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് 11ന് ​ദേശീയ പ​താ​ക ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ തീരുമാനിച്ചത്. ഫെ​ബ്രു​വ​രി 22 സൗ​ദി സ്ഥാപക ദി​ന​മായും സെ​പ്റ്റം​ബ​ർ 23 സൗ​ദി ദേ​ശീ​യ ദി​ന​മായും ആചരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുത​ൽ മാ​ർ​ച്ച് 11 ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ദി​ന​മാ​യി പതാക ദിനം ആചരിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്. 86 വർഷത്തെ പഴക്കമാണ് ഇ​ന്നത്തെ പതാകയ്ക്കുള്ളത്. എ​ന്നാ​ൽ ഇ​തു​വ​രെ പതാക ദിനമായി ആ​ച​രി​ക്കു​ന്ന രീ​തി സൗ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പച്ച നിറത്തിൽ ‘അള്ളാഹു അല്ലാതെ മറ്റൊരു ആ​രാ​ധ്യ​നി​ല്ല’ എ​ന്ന വാക്യവും വാ​ളും വെ​ള്ള നി​റ​ത്തി​ൽ ആലേഖനം ചെ​യ്​​ത​താ​ണ്​ സൗ​ദിയുടെ പ​താ​ക. പ​താ​ക​യു​ടെ പ​ച്ച​നി​റം സ​മാ​ധാ​ന​ത്തെ​യും സ​മൃ​ദ്ധി​യെ​യും വ​ള​ർ​ച്ച​യെ​യും സൂ​ചി​പ്പി​ക്കു​ന്നു. നാ​ട്ടു​രാ​ജ്യ​ങ്ങ​ളാ​യി ചി​ത​റി​ കിടന്നിരുന്ന പു​രാ​ത​ന രാ​ജ്യത്തെ അ​ബ്​​ദു​ൾ അസീസി രാ​ജാ​വിന്‍റെ നേതൃ​ത്വ​ത്തി​ൽ 1932 സെ​പ്റ്റം​ബ​ർ 23നാ​ണ് സൗ​ദി അ​റേ​ബ്യ​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. അതേസമയം 1727ൽ ​ആ​ദ്യ സൗ​ദി ഭരണകൂടം നി​ല​വി​ൽ​ വന്നപ്പോ​ൾ ഉണ്ടായിരുന്ന പ​താ​ക​യി​ൽ നിന്നും ഇന്നത്തെ പാതകയ്ക്ക് വലിയ മാറ്റങ്ങളുണ്ട്.

പ​താ​ക ഉ​യ​ർ​ത്തിയതി​നു ശേ​ഷം രാ​ജ്യ​ത്തിന് അക​ത്തും പു​റ​ത്തും ഇതുവരെ താഴ്ത്തിക്കെട്ടിയിട്ടില്ല. അതേസമയം 2014 സെ​പ്റ്റം​ബ​ർ 23ന് ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ച​ത്വ​ര​ത്തി​ൽ 171 മീ​റ്റ​ർ ഉയരത്തിലുള്ള (561 അ​ടി) പ​താ​ക ഉയർത്തിയ സ്​​തൂ​ഭം ലോകത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ കൊടി മരമാണ്. ഈജിപ്തിന്റെ തലസ്ഥാനമായ കൈ​​റോ​വി​ൽ 201.952 മീ​റ്റ​ർ (662.57 അ​ടി) ഉ​യ​ര​ത്തി​ൽ സ്ഥിതി ചെയ്യുന്ന കൊ​ടി​മ​ര​മാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്.

ആ​ഘോ​ഷ​ത്തിന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്രധാന തെ​രു​വു​ക​ളും ച​ത്വ​ര​ങ്ങ​ളും പ​താ​കകൾ കൊണ്ട് അ​ലം​കൃ​ത​മാ​യിരുന്നു. വ്യ​വ​സാ​യ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും കൊ​ടി​ക​ളും ഉയർത്തിയിരുന്നു. കൂടാതെ പലയിടങ്ങളിലായി പ​താ​ക​യു​ടെ ലേസർ പ്ര​ദ​ർ​ശ​ന​ങ്ങളും ഉണ്ടായിരുന്നു. കൂടാതെ പ​താ​ക​യു​ടെ ച​രി​ത്ര​വും ആദർശവും പ​റ​യു​ന്ന പ​രി​പാ​ടി​ക​ളും വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

TAGGED:National flag day 2023saudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsUncategorized

ഫ്ളൈയിംഗ് കിസ് ആംഗ്യം കാണിച്ച് അധിക്ഷേപിച്ചു: രാഹുലിനെതിരെ സ്മൃതി ഇറാനി

August 9, 2023
News

ജവാന് വിട ചൊല്ലി നാട്; ഹവിൽദാർ ജാഫറിൻ്റെ മൃതദേഹം ഖബറടക്കി

July 26, 2023
News

ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ബർജുമാൻ മാൾ

December 17, 2024
News

പുതുപ്പള്ളിയില്‍ പോളിംഗ് തുടങ്ങി; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

September 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?