EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ പ്രസിഡൻ്റുമായും ഖത്ത‍ർ അമീറുമായും സംസാരിച്ച് സൗദ്ദി കിരീടാവകാശി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ പ്രസിഡൻ്റുമായും ഖത്ത‍ർ അമീറുമായും സംസാരിച്ച് സൗദ്ദി കിരീടാവകാശി
Diaspora

യുഎഇ പ്രസിഡൻ്റുമായും ഖത്ത‍ർ അമീറുമായും സംസാരിച്ച് സൗദ്ദി കിരീടാവകാശി

Web Desk
Last updated: February 28, 2026 7:32 PM
Web Desk
Published: February 28, 2026
Share

റിയാദ്: ഇറാൻ സംഘർഷത്തിന് പിന്നാലെ യുഎഇ, ഖത്തർ രാഷ്ട്രത്തലവൻമാരുമായി സൗദ്ദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഫോണിൽ സംസാരിച്ചു. ഖത്തർ അമീറുമായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ആശയവിനിമയം നടത്തി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ ​ഗൾഫ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സഹോദരരാഷ്ട്രങ്ങളിൽ നടന്ന ഇറാൻ ആക്രമണവും ച‌ർച്ചയായെന്ന് വാർത്താ ഏജൻസികൾ അറിയിച്ചു. യുഎഇയിൽ നടന്ന അക്രമങ്ങളെ അപലപിച്ച സൗദ്ദി കിരീടാവകാശി യുഎഇയ്ക്ക് പൂ‍ർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായി പറഞ്ഞു.

സഹോദര രാഷ്ട്രമായ സൗദി അറേബ്യയുടെ നിലപാടിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനോടുള്ള അതിന്റെ സാഹോദര്യ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും യുഎഇ പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് സംയമനം പാലിക്കാനും നയതന്ത്ര പരിഹാരങ്ങൾ ഉപയോഗിക്കാനും ഇരുപക്ഷവും ആഹ്വാനം ചെയ്തു.

ഖത്തർ അമീർ തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുമായി സൗദ്ദി കിരീടാവകാശി ഇന്നു സംസാരിച്ചു. “സംഘർഷങ്ങൾ ഉടനടി നിർത്തിവയ്ക്കേണ്ടതിന്റെയും സമാധാന ച‍ർച്ചകളിലേക്കും ഇരുവിഭാ​ഗവും മടങ്ങേണ്ടതിന്റെയും” ആവശ്യകത ഇരുരാഷ്ട്രതലവൻമാരും ചേർന്നുള്ള ചർച്ചയിൽ പ്രധാന ആവശ്യമായി വന്നുവെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു,.

TAGGED:Prince SaudiqatarQatar EmirSaudiUAEUAE President
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

Diaspora

ജെഇഇ പരീക്ഷയിൽ ടോപ്പറായി പ്രവാസി മലയാളി വിദ്യാർത്ഥി

April 25, 2024
News

യുഎഇയിൽ കോവിഡ്, ഇൻഫ്ലുവൻസ വാക്സിനുകൾ ഫാർമസികളിൽ ലഭ്യമാക്കും

September 26, 2022
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രതാ നിർദേശം

September 26, 2022
DiasporaNews

ഉദ്യോഗസ്ഥരായാൽ ഇങ്ങനെ വേണം, ജനസേവനം ഉറപ്പാക്കാൻ കൗണ്ടറിലിരുന്ന സിഇഓയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

June 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?