EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി
News

പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

Web News
Last updated: March 12, 2023 1:42 PM
Web News
Published: March 12, 2023
Share

സൗദി അറേബ്യയിൽ പുതിയ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ. പുതിയ ദേശീയ വിമാനക്കമ്പനിക്ക് റിയാദ് എയർലൈൻസ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ഒരു പിഐഎഫ് ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും റിയാദ് എയർ എന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്യുന്നു.

പുതിയ കമ്പനിയുടെ അധ്യക്ഷൻ പിഐഎഫ് ഗവർണർ യാസിർ അൽ റുമയ്യനാണ്. വ്യോമയാനം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ 40 വർഷത്തിലേറെ പ്രവർത്തിച്ച ടോണി ഡഗ്ലസായിരിക്കും സിഇഒ. റിയാദായിരിക്കും എയർലൈന്റെ തലസ്ഥാനം. എയർലൈനിന്റെ സീനിയർ മാനേജ്‌മെന്റിൽ സ്വദേശികളും അന്താരാഷ്ട്ര ജീവനക്കാരും ഉൾപ്പെടും. റിയാദിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിനായി 2022 നവംബറിൽ ഒരു മാസ്റ്റർപ്ലാൻ പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ ആയിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ.

2030 ഓടെ 100 ലധികം സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്താനാണ് പദ്ധതി. ഇതുവഴി 200,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വിലയിരുത്തലുണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് സൗദി അറേബ്യയിലെ ടൂറിസം സ്പോട്ടുകൾ സന്ദർശിക്കാൻ എയർലൈൻ അവസരം നൽകും.

TAGGED:national airlineSaudi crown prince
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

‘സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, കര്‍ണാടക നാളെ മുഖ്യമന്ത്രി കണ്ടക്ടര്‍; ശക്തി സ്‌കീം ഉദ്ഘാടനം ചെയ്യും

June 10, 2023
News

അടിവസ്ത്ര തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആൻ്റണി രാജു കുറ്റക്കാരൻ

January 3, 2026
News

നിയമസഭാ തെരഞ്ഞെടുപ്പ് നോട്ടമിട്ട് കോൺ​ഗ്രസ് എംപിമാ‍ർ, രണ്ട് മന്ത്രിമാ‍ർക്ക് സീറ്റില്ല

December 23, 2025
News

ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ മക്തൂം പാലത്തിൽ സാലിക്ക് ടോൾ ഗേറ്റ് സൗജന്യമാകുമോ?

April 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?