EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജ്യദ്രോഹം, തീവ്രവാദം, ലഹരിക്കടത്ത്, കൊല; ഒൻപത് പേർക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > രാജ്യദ്രോഹം, തീവ്രവാദം, ലഹരിക്കടത്ത്, കൊല; ഒൻപത് പേർക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
Diaspora

രാജ്യദ്രോഹം, തീവ്രവാദം, ലഹരിക്കടത്ത്, കൊല; ഒൻപത് പേർക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Web Desk
Last updated: December 25, 2024 3:18 PM
Web Desk
Published: December 25, 2024
Share

റിയാദ്: ദേശദ്രോഹം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ ഒൻപത് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് ഇത്രയും പേരുടെ വധശിക്ഷ നടപ്പാക്കിയത്.

മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകളിൽ ചേരുക, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് മറയായി പ്രവർത്തിക്കുക, ധനസഹായം ചെയ്യുക എന്നീ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത രണ്ട് പൗരന്മാരെ വധിച്ചതായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിൻ സാലെഹ് ബിൻ അബ്ദുല്ല അൽ കഅബി, ആയ്ദ് ബിൻ ഹാഇൽ ബിൻ ഹിന്ദി അൽ അൻസി എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായ പ്രതികൾ.

മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ സൗദി പൗരൻ സൽമാൻ ബിൻ സുൽത്താൻ ബിൻ ഔദ അൽ ബുഹൈറാൻ, സിറിയൻ പൗരന്മാരായ ഒമർ ഹൈതം മാൻഡോ, ജോർഡൻ സ്വദേശികളായ മഹമൂദ് അബ്ദുല്ല ഹുജൈജ്, സുലൈമാൻ ഈദ് സുലൈമാൻ, അതല്ല അലി ദുഗൈമാൻ സാലിം, നാജിഹ് മിശ്ഹൻ ബഖീത്ത് എന്നിവരെ വ്യത്യസ്ത ദിവസങ്ങളിലായി സൗദി വടക്കൻ മേഖലയിലെ അൽ ജൗഫിലും ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായ മീസരി ഖാൻ നവാബിനെ മക്കയിലും വധശിക്ഷക്ക് വിധേയമാക്കി.

ബുറൈദയിൽ ബംഗ്ലാദേശ് പൗരനെ കഴുത്തറുത്തു കൊന്ന കേസിൽ അറസ്റ്റിലായിരുന്ന പാകിസ്താൻ പൗരൻ സിഫത് ലോല അൻവർ ഷായുടെ വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ് ബശീർ അഹമ്മദ് റഹ്മാൻ എന്നയാളെയാണ് കൊലപ്പെടുത്തിയത്. വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അപ്രതീക്ഷിതമായി അടിച്ചുവീഴ്ത്തി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു എന്നാണ് കേസ്.

TAGGED:MeccaPrisonRiyadhSaudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

DiasporaNews

ഐ ഫോണുകൾക്ക് പെഗാസസ് ഭീഷണി; ആപ്പിൾ , ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ

September 9, 2023
News

സൗദിയില്‍ അല്‍ബാഹയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

October 27, 2023
Diaspora

ചെറിയ പെരുന്നാൾ കുവൈത്തിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു

March 26, 2024
Editoreal Plus

പ്രണയമയം അറബ് ന്യൂസ്!

February 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?