EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഞങ്ങളുടെ അമ്പലം’ ഇഷ്ടമായി, അതുകൊണ്ട് വന്നു ‘, സലിം കുമാറിന്റെ വാക്കുകൾ വൈറൽ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ഞങ്ങളുടെ അമ്പലം’ ഇഷ്ടമായി, അതുകൊണ്ട് വന്നു ‘, സലിം കുമാറിന്റെ വാക്കുകൾ വൈറൽ 
Entertainment

‘ഞങ്ങളുടെ അമ്പലം’ ഇഷ്ടമായി, അതുകൊണ്ട് വന്നു ‘, സലിം കുമാറിന്റെ വാക്കുകൾ വൈറൽ 

News Desk
Last updated: April 5, 2023 7:12 PM
News Desk
Published: April 5, 2023
Share

കൊച്ചി ഏലൂര്‍ മുരുകന്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്‍ സലിം കുമാര്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ഗായകനും നടനുമായ സമദും സംഘവും നടത്തിയ സംഗീത പരിപാടിക്കിടെയായിരുന്നു സലിംകുമാറിന്റെ പ്രസംഗം. ‘ഞങ്ങളുടെ അമ്പലം’എന്ന സമദിന്റെ വാക്കുകളാണ് പരിപാടിക്കെത്താന്‍ പ്രേരിപ്പിച്ചതെന്ന് വീഡിയോയിൽ സലിം കുമാര്‍ പറഞ്ഞു. നടനും ഗായകനും സംവിധായകനുമായ യ നാദിര്‍ഷയുടെ സഹോദരനാണ് സമദ്.

നിസാംസുപ്പി എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. “ചേട്ടാ, ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവമാണ്. അന്ന് പരിപാടിയുണ്ട്. വരാന്‍ പറ്റുമോ? എന്നാണ് സമദ് എന്നോട് ചോദിച്ചത്. അവൻ പറഞ്ഞ ആ ‘ഞങ്ങളുടെ അമ്പലം’ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഇവിടെ വരാനുണ്ടായ കാരണം. സമദ് എന്റെ അറിവില്‍ ഒരു മുസല്‍മാനാണ്. ആ മുസല്‍മാന്‍ ‘ഞങ്ങളുടെ അമ്പലം’ എന്ന് പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരു കുളിര്‍മയുണ്ടായി”- ഇങ്ങനെയായിരുന്നു സലീംകുമാറിന്റെ വാക്കുകള്‍.

അതേസമയം സലിം കുമാറിന്റെ വാക്കുകൾക്ക്‌ നിരവധി പേരാണ് l പിന്തുണയുമായെത്തിയത്. കലാകാരനെന്ത് മതം, മനുഷ്യനെന്ത് മതം, ഞങ്ങളുടെ മതം സ്‌നേഹമാണ്, സാഹോദര്യമാണ്. ഏലൂര്‍ മുരുകന്‍ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സമദ്‌ സുലൈമാന്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ മ്യൂസിക് ഷോയിലാണ് ഇന്നിന്റെ കാലത്തിന് ഏറെ പ്രസക്തമായ വാക്കുകള്‍ സലീംകുമാര്‍ സംസാരിച്ചതെന്ന് നടന്‍ നിര്‍മല്‍ പാലാഴി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇത് കേരളമാണെന്നും ഇവിടെ ഇങ്ങനെയാണെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. കേരളത്തില്‍ ജീവിക്കുന്നത് ഒരനുഗ്രഹമാണെന്നും എല്ലാവരേയും സ്‌നേഹിക്കണമെന്നും തുടങ്ങി നിരവധി പ്രതികരണങ്ങൾ പിന്നാലെയെത്തി. സലിം കുമാറിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തങ്ങളുടെ മനസിലും ഒരു കുളിര്‍മ ഉണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

TAGGED:KOCHIMollywoodSalim kumarSamad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

Entertainment

‘അന്വേഷണങ്ങളുടെയല്ല അന്വേഷകരുടെ കഥ’; അന്വേഷിപ്പിന്‍ കണ്ടെത്തും ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്

January 15, 2024
Entertainment

നസ്രിയയും ബേസിലും ഒന്നിക്കുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ മോഷൻ പോസ്റ്റർ പുറത്ത്

September 14, 2024
Entertainment

മൈസൂരു – മാനന്തവാടി അതിവേ​ഗപ്പാത പദ്ധതി നടപ്പാക്കണമെന്ന് ​ഗഡ്കരിയോട് സിദ്ധരാമയ്യ

June 30, 2024
Entertainment

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ; ടീസർ പുറത്ത്

May 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?