EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി
News

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി

Web Desk
Last updated: November 21, 2025 12:49 PM
Web Desk
Published: November 21, 2025
Share

ചെന്നൈ: കരൂ‍ർ ദുരന്തത്തിൽ പ്രചരണ പരിപാടികളിലേക്ക് തിരിച്ചെത്താനുള്ള നടൻ വിജയ് യുടേയും തമിഴകം വെട്രി കഴകത്തിൻ്റേയും നീക്കങ്ങൾക്ക് തിരിച്ചടി. ടിവികെ സേലത്ത് നടത്താൻ നിശ്ചയിച്ച പൊതുയോ​ഗത്തിന് അനുമതിയില്ല.

ഡിസംബ‍ർ നാലിന് പൊതുയോ​ഗം സംഘടിപ്പിക്കാൻ ടിവികെ അനുമതി നൽകിയെങ്കിലും അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.

എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും. കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.

കരൂ‍ർ ദുരന്തത്തോടെ നി‍ർത്തിവച്ച വിജയ്യുടെ സംസ്ഥാന പര്യടനം പൂ‍ർത്തിയാവട്ടെ എന്ന നിലപാടാണ് ഡിഎംകെയ്ക്ക്. അതിനാൽ തന്നെ വിജയ് അപേക്ഷ സമ‍ർപ്പിക്കുന്ന മുറയ്ക്ക് പൊതുയോ​ഗങ്ങൾക്ക് അനുമതി കിട്ടും. വിജയ്ക്ക് എതിരെ നിലപാട് എടുത്ത് ടിവികെ അനുകൂല വികാരം സൃഷ്ടിക്കപ്പെടരുതെന്ന ജാ​ഗ്രതയിലാണ് ഡിഎംകെയും തമിഴ്നാട് സ‍ർക്കാരും. വിജയ് പര്യടനവുമായി സജീവമാകുന്നതോടെ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ കൂടുതൽ ദു‍ർബലപ്പെടുന്ന പ്രതീക്ഷയും ഡിഎംകെയ്ക്ക് ഉണ്ട്.

TAGGED:Vijay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

Editoreal PlusNews

തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് ഗിന്നസ് ലോക റെക്കോർഡ്

October 18, 2022
News

മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഛത്തീസ്ഗഢിൽ 11 പൊലീസുകാർക്ക് വീരമൃത്യു

April 26, 2023
News

ഷെയ്ഖ്​ മൻസൂർ ബിൻ സായിദ്​ യുഎഇ വൈസ്​ പ്രസിഡന്റ്: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അബുദാബി കിരീടാവകാശി

March 30, 2023
News

മുഖ്യമന്ത്രിയെ കാണാൻ അതിവേഗം ബഹുദൂരം: 16 വയസ്സുകാരന്റെ സാഹസിക യാത്ര ചർച്ചയാവുന്നു

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?