EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ഇന്ന് ഒരാണ്ട്, കറൻസി പുറത്തിറക്കി ഉക്രൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ഇന്ന് ഒരാണ്ട്, കറൻസി പുറത്തിറക്കി ഉക്രൈൻ
News

ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ഇന്ന് ഒരാണ്ട്, കറൻസി പുറത്തിറക്കി ഉക്രൈൻ

Web Editoreal
Last updated: February 24, 2023 5:51 AM
Web Editoreal
Published: February 24, 2023
Share

ഉക്രൈനിൽ റഷ്യ പൂർണ്ണമായ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. ലക്ഷക്കണക്കിന് ജനത്തിൻ്റെ തോരാക്കണ്ണീരാണ് യുദ്ധത്തിൻ്റെ ബാക്കിപത്രം. അനാഥരായ കുറെ കുട്ടികൾ, വീടും നാടും നഷ്ടപ്പെട്ട നിരപരാധികളായ ജനങ്ങൾ എന്നിങ്ങനെ നീളുന്നു ഉക്രൈനിലെ ഇന്നത്തെ അവസ്ഥ. യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് റഷ്യ തറപ്പിച്ച് പറയുമ്പോൾ തങ്ങൾ വഴങ്ങില്ലെന്ന് ഉക്രൈൻ വീണ്ടും ആവർത്തിക്കുന്നു, അതിനാൽ തന്നെ യുദ്ധം ഇനിയും നീളും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധമായിരുന്നു റഷ്യ-ഉക്രൈൻ യുദ്ധം.

യുദ്ധത്തിൽ മരണം കൈവരിക്കുകയും പരുക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് കണക്ക്.
ഉക്രൈനിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ.

എന്നാൽ റഷ്യയോ ഉക്രൈനോ ഇതുവരെ ഔദ്യോഗികമായി ആളപായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. 2022 ഫെബ്രുവരി 24-ന് റഷ്യൻ ആക്രമണം ആരംഭിച്ചതു മുതൽ ഇരു രാജ്യങ്ങളും യുദ്ധക്കളത്തിൽ വലിയ നഷ്ടം നേരിട്ടതായി വിശ്വസിക്കപ്പെടുന്നു. ഇതിനോടകം 1.40 കോടി ആളുകൾ പലായനം ചെയ്‌തു. ഇതിൽ പകുതിപ്പേരും അയൽ രാജ്യങ്ങളിൽ അഭയാർഥികളായി ചേക്കേറി. ബാക്കിയുള്ളവർ നാട്ടിലേക്കു മടങ്ങിയെങ്കിലും കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ആഭ്യന്തര അഭയാർഥികളായി ദുരിത ജീവിതത്തിലാണവർ. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് യുദ്ധത്തിൽ തകർന്ന യുക്രൈയ്ന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്ടം ഏകദേശം 138 ബില്യൻ ഡോളർ വരും. റഷ്യയ്ക്ക് വാണിജ്യ വ്യവസായ രംഗത്തുൾപ്പെടെ നഷ്ടം 82 ബില്യൻ‌ ഡോളർ ആണ്.

അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ ഉക്രൈൈനിലേക്ക് എത്തിയത് അത്യധുനിത ആയുധങ്ങളുടെ വൻ ശേഖരമാണെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ അക്രമണത്തിന് മുന്നിൽ യുക്രൈന് അടിയറവ് പറയാത്തതിന് പ്രധാന കാരണം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്.

On February 24, millions of us made a choice. Not a white flag, but the blue and yellow one. Not fleeing, but facing. Resisting & fighting.
It was a year of pain, sorrow, faith, and unity. And this year, we remained invincible. We know that 2023 will be the year of our victory! pic.twitter.com/oInWvssjOI

— Володимир Зеленський (@ZelenskyyUa) February 24, 2023


റഷ്യൻ അധിനിവേശത്തിൻ്റെ വാർഷികത്തിൽ ആക്രമണങ്ങളും പ്രതിരോധങ്ങളും ചിത്രീകരിക്കുന്ന നോട്ടുകൾ ഉക്രൈൻ പുറത്തിറക്കി. നോട്ടിൻ്റെ ഒരു വശത്ത് ഉക്രൈനിൻ്റെ ദേശീയ പതാകയുമായി മൂന്ന് സൈനികരും മറുവശത്ത് യുദ്ധക്കുറ്റങ്ങളുടെ പ്രതീകമായ ബന്ധിച്ചിരിക്കുന്ന രണ്ട് കൈകളുമാണുള്ളത് ആലേഖനം ചെയ്തിരിക്കുന്നത്.

TAGGED:Russia-UkraineRussian missile attackVladimir PutinVolodimir Zelensky
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

മണ്ണിടിഞ്ഞ് അപകടം; ശ്രീകാര്യത്ത് യുവാവിനെ രക്ഷിക്കാന്‍ ശ്രമം  

December 24, 2023
News

സനാതന ധർമ്മത്തെ ഉടച്ചുവാർത്ത;മനുഷ്യന്റെ ജാതി മനുഷ്യത്വമെന്ന് പറഞ്ഞയാളാണ് ശ്രീ നാരായണ ​ഗുരുവെന്ന് മുഖ്യമന്ത്രി

December 31, 2024
News

യുഎഇയിൽ ഫോഗ് അലർട്ടുകൾ തുടരും

October 19, 2022
News

യുണൈറ്റഡ് എയർലൈൻസിൽ യാത്രക്കാരന്റെ അതിക്രമം

March 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?