EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാമക്ഷേത്ര പ്രതിഷ്ഠദിനം: മന്ത്രി ഗണേഷ് കുമാറിന് ക്ഷണമില്ല, കൈമാറിയത് അക്ഷതം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാമക്ഷേത്ര പ്രതിഷ്ഠദിനം: മന്ത്രി ഗണേഷ് കുമാറിന് ക്ഷണമില്ല, കൈമാറിയത് അക്ഷതം
News

രാമക്ഷേത്ര പ്രതിഷ്ഠദിനം: മന്ത്രി ഗണേഷ് കുമാറിന് ക്ഷണമില്ല, കൈമാറിയത് അക്ഷതം

Web News
Last updated: January 6, 2024 6:27 PM
Web News
Published: January 6, 2024
Share

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് അക്ഷതം കൈമാറി സംഘാടകര്‍. ഗണേഷ് കുമാറിന്റെ വാളകത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് ആര്‍എസ്എസ് നേതാക്കള്‍ അക്ഷതം കൈമാറിയത്. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ചാണ് അക്ഷതം പൂജിച്ച് വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായാണ് കെ ബി ഗണേഷ് കുമാറിനും അക്ഷതം കൈമാറിയത്.

ഗണേഷ് കുമാറിന് പുറമെ കേരള കോണ്‍ഗ്രസ് (ജോസഫ്) സംസ്ഥാന സമിതി അംഗം സി മോഹന്‍ പിള്ളയും അക്ഷതം ഏറ്റുവാങ്ങി. കെ ബി ഗണേഷ് കുമാര്‍ അക്ഷതം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഗണേഷ് കുമാറിന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെന്ന രീതിയിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ക്ഷണമല്ല, അക്ഷതം കൈമാറുകയായിരുന്നുവെന്ന് സംഘടകര്‍ വ്യക്തമാക്കി.

അതേസമയം പ്രതിഷ്ഠാ ചടങ്ങിലേക്ക് സിനിമാ താരങ്ങളടക്കമുള്ളവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ് കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, മോഹന്‍ലാല്‍, ധനുഷ്, രജിനികാന്ത് തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങ്. ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നതിന് രജിനികാന്ത് അയോധ്യയിലേക്ക് പുറപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

TAGGED:KB Ganeshkumar MLAram temple
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

EntertainmentNews

ദിലീപ് കുറ്റവിമുക്തൻ: പൾസർ സുനിയടക്കം ആറ് പ്രതികളെ ശിക്ഷിച്ച് കോടതി

December 8, 2025
News

കാനഡയിൽ കൺസർവേറ്റിവ് പാർട്ടിക്ക് പുതിയ നേതാവ്

September 11, 2022
News

ചവിട്ടുപടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

January 2, 2024
News

വന്ദേഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് വേണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി സ്പീക്കര്‍

September 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?