വർഷങ്ങളോളം ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടനെ ഇനി ഒരു ഇന്ത്യക്കാരൻ ഭരിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം. ബ്രീട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ഇന്നലെ രാജിവെച്ചതോടെയാണ് ഇന്ത്യൻ വംശജനായ റിഷി സുനകിന്റെ പേര് ഉയർന്ന് വന്നത്. പുതിയ പ്രധാനമന്ത്രി അടുത്ത വെള്ളിയാഴ്ച്ച അധികാരമേൽക്കാനിരിക്കെ റിഷി സുനകിന്റെ പേരും സാധ്യതാ പട്ടികയിൽ മുന്നിൽ തന്നെയുണ്ട്.
മുൻ മന്ത്രി പെന്നി മോഡന്റ് റിഷി സുനകിന് എതിരാളിയായേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്. നിലവിൽ റിഷി സുനകും പെന്നി മോർഡൗൻഡും ആണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. 100 എംപിമാരുടെ പിന്തുണയുളളവർക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുളളത്. തിങ്കളാഴ്ച ഉച്ചവരെയാണ് നോമിനേഷൻ സമർപ്പിക്കാനുളള സമയം.
ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച സമയത്ത് നടന്ന ഹിത പരിശോധനയില്‍ റിഷി സുനക് മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, അന്തിമ ഫലം ലിസ് ട്രസ്സിന് അനുകൂലമായിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ്ട്രസിന്റെ മടക്കം. അധികാരമേറ്റെടുത്ത് 45-ാം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസിൻറെ രാജി. സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി.
മുന്‍ ചാന്‍സലര്‍ കൂടിയായ റിഷി സുനകിന് നിലവില്‍ 13 പേരുടെ പിന്തുണയുണ്ട്. ഈയടുത്ത് നടന്ന കണ്‍സര്‍വേറ്റീവ് നേതൃ തിരഞ്ഞെടുപ്പില്‍ പെന്നിക്ക് ഒന്‍പത് വോട്ടുകളാണ് ലഭിച്ചത്. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്ത് വന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും 42കാരനായ റിഷി സുനക്.
When Rishi Sunak told everybody about the pitfalls of UK Prime Minister Liz Truss’ plans?#LizTruss #RishiSunakpic.twitter.com/I19ObwOXGd
— ɅMɅN DUВΞY (@imAmanDubey) October 20, 2022