EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
Business

സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി

Web Desk
Last updated: February 9, 2026 2:28 PM
Web Desk
Published: February 9, 2026
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വർധിച്ചത്.

ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില റെക്കോർഡ് നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയ ശേഷം സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തകർച്ചയും സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നതാണ് നിലവിലെ വിലവർധനവിന് പ്രധാന കാരണം. ആഗോളതലത്തിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങൾ സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കാറുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് യുദ്ധസാഹചര്യമോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ, ഓഹരി വിപണികൾ തകരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റാറുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലായതിനാൽ, ഡോളറിൻ്റെ മൂല്യ വ്യതിയാനവും വിലയെ സ്വാധീനിക്കും. ഇന്ത്യയിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അവരുടെ സ്വർണ ശേഖരം വർധിപ്പിക്കുന്നതും വില കൂടാനുള്ള കാരണമാണ്.

TAGGED:GoldGold Price
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

BusinessDiaspora

എണ്ണ വിപണി ശക്തമായ നിലയിൽ, യുഎസ് നികുതി വർധനവ് ബാധിക്കില്ലെന്ന് സൗദി അരാംകോ സിഇഒ

August 6, 2025
Business

സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങി കർണാടക സർക്കാർ

September 2, 2023
Business

ചൈനീസ് കമ്പനികളുടെ നിക്ഷേപം സ്വീകരിക്കാൻ ഇന്ത്യ തയ്യാർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ

July 26, 2023
BusinessDiaspora

ദുബായിലെ വാടക നിരക്കുകളിൽ കുറവ് വരുന്നതായി റിപ്പോർട്ട്

August 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?