അബുദാബിയിലെ പ്രധാന റോഡിൽ പോലീസ് പുതിയ വേഗപരിധി പ്രഖ്യാപിച്ചു. അബുദാബി ഷെയ്ഖ് സായിദ് റോഡിൽ സെപ്റ്റംബർ 26 മുതലായിരിക്കും പുതിയ വേഗ പരിധി ഏർപ്പെടുത്തുക. തിങ്കളാഴ്ച്ച മുതൽ 100 കിലോ മീറ്ററായിരിക്കും വേഗ പരിധി.
ഷെയ്ഖ് സായിദ് പാലം മുതൽ ഖസർ അൽ ബഹർ ഇന്റർസെഷനിലേക്കുള്ള റോഡിൽ രണ്ട് ദിശകളിലേക്കും ഈ നിയമം ബാധകമാണെന്ന് അതോറിറ്റി അറിയിച്ചു. ജനങ്ങളുടെ സുഗമമായ യാത്രയ്ക്കും റോഡിലെ സുരക്ഷ ഉറപ്പാക്കാനുമാണ് നീക്കം. അബുദാബി പോലീസ് ജനറൽ കമാൻഡ്, ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റി എന്നിവയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ തീരുമാനം.
പുതിയ നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. തിരക്കുളള സമയങ്ങളില്‍ വേഗത കുറയ്ക്കുന്നത് അപകടനിരക്ക് കുറയ്ക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.