ബിജെപി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കോടതി ശിക്ഷ വിധിച്ചത്.
15 പ്രതികളില്‍ 14 പേരും വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു. പത്താം പ്രതി അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്നതിനാലാണ് വരാതിരുന്നത്. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറ് ലക്ഷം രൂപ രഞ്ജിത്ത് ശ്രീനിവാസിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ സംതൃപ്തരാണെന്ന് രഞ്ജിത്തിന്റെ കുടുംബം പ്രതികരിച്ചു.