EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രണ്ട് വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കി റെയിൽവേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രണ്ട് വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കി റെയിൽവേ
News

രണ്ട് വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കി റെയിൽവേ

Web Desk
Last updated: February 12, 2026 5:55 PM
Web Desk
Published: February 12, 2026
Share

ഗാന്ധിനഗർ: രണ്ട് വന്ദേഭാരത് ട്രെയിനുകളുടെ സർവ്വീസ് അവസാിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. ഉദയ്പൂരിൽ നിന്ന് ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതൽ നിർത്തലാക്കാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്. ഉദയ്പൂർ സിറ്റി-ആഗ്ര കാന്റ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20981/82) ഫെബ്രുവരി 15, 2026 മുതൽ സർവീസ് നടത്തില്ല. ഉദയ്പൂർ സിറ്റി-ജയ്പൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20979/80) ഫെബ്രുവരി 14, 2026 മുതലും സ‌‍ർവ്വീസ് നടത്തില്ല.

അതേ സമയം, പുതുക്കിയ റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഉദയ്പൂർ സിറ്റിയും അഹമ്മദാബാദിലെ അസർവയും തമ്മിലാണ് പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണിന് കീഴിലാണ് പുതിയ വന്ദഭാരത് വരുക.

പുതിയ ഉദയ്പൂർ- അസർവ വന്ദേ ഭാരത് എക്‌സ്പ്രസ് ആഴ്ചയിൽ ആറു ദിവസം (ചൊവ്വാഴ്ച ഒഴികെ) സർവീസ് നടത്തും. ട്രെയിൻ നമ്പർ 26963 ഉദയ്പൂരിൽ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 10:25 ന് അസർവയിൽ എത്തും. മടക്ക ട്രെയിൻ ആയി ട്രെയിൻ നമ്പർ 26964 അസർവയിൽ നിന്ന് വൈകിട്ട് 5:45 ന് പുറപ്പെട്ട് രാത്രി 10:00 ന് ഉദയ്പൂരിൽ എത്തും. ഈ ട്രെയിൻ സവാർ, ഡുങ്ങർപൂർ, ഹിമ്മത് നഗർ എന്നീ സ്റ്റേഷനുകളിൽ നിർത്തും.

നാ​ഗ്പൂർ – സെക്കന്തരാബാദ്, ​ഗോര​ഗ്പൂർ – പടലീപുത്ര, മം​ഗലാപുരം – മ​ഡ്​ഗാവ്, ഭോപ്പാൽ – ജബൽപൂർ, ഇൻഡോർ – നാ​ഗ്പൂർ തുടങ്ങിയ വന്ദേഭാരത് ട്രെയിനുകളും പകുതി സീറ്റുകളും കാലിയായ നിലയിലാണ് സർവ്വീസ് നടത്തുന്നത്. ഇതിൽ മം​ഗലാപുരം – മഡ്​ഗാവ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടണമെന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും ഇതുവരെ കർണാടകയിൽ നിന്നുണ്ടായ എതിർപ്പ് മൂലം ഈ നീക്കം ഫലം കണ്ടില്ല.

 

TAGGED:vandebharatvandebharat express
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേ‍ർ മരണപ്പെട്ടു, 58 പേ‍ർക്ക് പരിക്ക്

March 1, 2026
News

ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ‘ശിവശക്തി’ പോയിന്റ്; പേര് നല്‍കി മോദി

August 26, 2023
News

മൈനകൾ പെരുകുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍

December 8, 2022
News

അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ

January 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?