EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദയാധനം കൈമാറി; അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു, റഹീമിൻ്റെ മോചനം ഉടൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദയാധനം കൈമാറി; അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു, റഹീമിൻ്റെ മോചനം ഉടൻ
Diaspora

ദയാധനം കൈമാറി; അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു, റഹീമിൻ്റെ മോചനം ഉടൻ

Web Desk
Last updated: June 3, 2024 6:48 PM
Web Desk
Published: June 3, 2024
Share

റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നിർണായക ഘട്ടത്തിൽ. മോചനത്തിനായുള്ള അനുരജ്ഞന കരാറിൽ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ ഒപ്പിട്ടു. ഇതോടെ റഹീമിൻ്റെ മോചനത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കും.

ദയാധനമായ ഒന്നരക്കോടി റിയാലിൻ്റെ ചെക്ക് റഹീമിനായി സൗദ്ദി ​ഗവർണറേറ്റിന് കൈമാറിയതോടെയാണ് മരണപ്പെട്ട അനസിൻ്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പിട്ടത്. അനസിൻ്റെ കുടുംബാം​ഗങ്ങളും റഹീം സഹായ സമിതി അം​ഗങ്ങളും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് കരാറിൽ ഒപ്പിട്ടത്.

അനുരഞ്ജന കരാറിൽ ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള നടപടിക്രമങ്ങൾ പൂ‍ർത്തിയാവും. ദയാധനം വാങ്ങിയുള്ള ഒത്തുതീർപ്പിന് കോടതി അം​ഗീകാരം നൽകി വധശിക്ഷ ആദ്യം റദ്ദാക്കും. തുട‍ർന്നാണ് റഹീമിനെ ജയിൽ മോചിതനാക്കാനുള്ള ഉത്തരവ് ഇറങ്ങേണ്ടത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

Diaspora

യുഎഇയിൽ പുതുക്കിയ ഇന്ധനവില നിലവിൽ വന്നു, പെട്രോളിന് വില കൂടി

May 1, 2023
Diaspora

എയർ ഇന്ത്യയുടെ ഡൽഹി – കരിപ്പൂർ – ദുബായ് സർവ്വീസ് പുനരാരംഭിക്കുന്നു

August 11, 2023
Diaspora

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: പുതുവർഷ ആഘോഷങ്ങൾ ഒഴിവാക്കി ഷാ‍ർജ

December 27, 2023
Diaspora

സൗദിയുടെ പരാതിയിൽ നടപടിയുമായി പാകിസ്ഥാൻ, 4300 യാചകർക്ക് യാത്രാവിലക്ക്

December 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?