2022 നവംബര്‍ മാസത്തെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസത്തേക്കാള്‍ വില വർധിക്കും.
ഒരു ലിറ്ററിന് രണ്ട് റിയാലാണ് നവംബറിൽ ഖത്തറിലെ വില. നിലവില്‍ ഇത് 1.95 റിയാൽ ആണ്. സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ഒക്ടോബറിലെ വില തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന് വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് വില. ഇതേ വില നവംബറിലും തുടരും.