EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ദി ചോയ്സ് ഈസ്‌ യുവേഴ്സ് ‘, 12ാമ​ത് ഖത്തർ ദേശീയ കായിക ദിനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ‘ദി ചോയ്സ് ഈസ്‌ യുവേഴ്സ് ‘, 12ാമ​ത് ഖത്തർ ദേശീയ കായിക ദിനം
Sports

‘ദി ചോയ്സ് ഈസ്‌ യുവേഴ്സ് ‘, 12ാമ​ത് ഖത്തർ ദേശീയ കായിക ദിനം

News Desk
Last updated: February 14, 2023 5:35 AM
News Desk
Published: February 14, 2023
Share

12ാമ​ത് ഖത്തർ ദേ​ശീ​യ കാ​യി​ക​ദി​നത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. ‘ദി ​ചോ​യ്സ് ഈ​സ് യു​വേ​ഴ്‌​സ്’(​തെ​ര​ഞ്ഞെ​ടു​പ്പ് നി​ങ്ങ​ളു​ടേ​താ​ണ്) എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാണ് ഇത്തവണ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ൻ്റെ പ്ര​വ​ർ​ത്ത​നങ്ങൾ അരങ്ങേറുക​. ദേ​ശീ​യ കാ​യി​ക ദി​ന (എ​ൻ.​എ​സ്.​ഡി) ക​മ്മി​റ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഓരോ വ്യക്തി ജീവിതത്തിലും കാ​യി​ക​രം​ഗ​ത്തി​ൻ്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചുള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് ദേ​ശീ​യ കാ​യി​ക ദി​നം സഹായിച്ചിട്ടുണ്ടെന്ന് കാ​യി​ക യു​വ​ജ​ന മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വും എ​ൻ.​എ​സ്.​ഡി ക​മ്മി​റ്റി പ്ര​സി​ഡ​ൻ്റുമായ അ​ബ്ദു​റ​ഹ്മാ​ൻ മു​സ​ല്ലം പറഞ്ഞു.

അതേസമയം രാ​ജ്യ​ത്തി​ൻ്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന എ​ൻ എ​സ് ഡി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ തുടക്കമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാ​ർ​ക്കു​ക​ൾ, ദോ​ഹ കോ​ർ​ണി​ഷ്, കാ​യി​ക മേ​ഖ​ല​ക​ൾ, ആ​സ്പ​യ​ർ സോ​ൺ, ഖത്തർ ഫൗ​ണ്ടേ​ഷ​ൻ, ലു​സൈ​ൽ, അ​ൽ ഷ​മാ​ൽ, പേ​ൾ ഐ​ല​ൻ​ഡ്, അ​ൽ ഷി​ഹാ​നി​യ, അ​ൽ വ​ക്ര തു​ട​ങ്ങി​യ രാ​ജ്യ​ത്തി​ന്റെ വി​വി​ധ സ്ഥലങ്ങളിൽ വിവിധ ഭാ​ഗ​ങ്ങ​ളി​ലായി 130ഓ​ളം പ​രി​പാ​ടികളാണ് ഇത്തവണ ന​ട​ക്കുകയെന്ന് അ​ബ്ദു​റ​ഹ്മാ​ൻ മു​സ​ല്ലം അറിയിച്ചു. കൂടാതെ 100 ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളും ദേ​ശീ​യ കാ​യി​ക​ദി​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​വും.

2012 ഫെ​ബ്രു​വ​രി​യി​ലാണ് ദേ​ശീ​യ കാ​യി​ക​ദി​ന​ത്തി​ൻ്റെ ആ​ദ്യ പ​തി​പ്പ് അരങ്ങേറിയത്. 12 വർഷങ്ങളിലായി സ​മൂ​ഹ​ത്തി​ൽ കായികരംഗത്തിൻ്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​ച്ച​താ​യി അ​ൽ-​ദോ​സ​രി പ​റ​ഞ്ഞു. കൂടാതെ ‘ഖ​ത്ത​ർ നാ​ഷ​നണൽ വിഷൻ 2030’സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് ഇ​ത് ഏ​റെ ക​രു​ത്തു​പ​ക​രുമെന്നും അദ്ദേഹം അറിയിച്ചു.

രാ​ജ്യ​ത്താകെയുള്ള 2,643 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട-​സൈ​ക്ലി​ങ് ട്രാ​ക്കു​ക​ൾ, ധാ​രാ​ളം പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ, ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ, എന്നിവ കാ​യി​ക രം​ഗ​ത്തിൻ്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കൂടാതെ ഒ​രു വ്യ​ക്തി​യു​ടെ തീ​രു​മാ​ന​ത്തി​ലൂ​ടെ ക​മ്യൂ​ണി​റ്റി സ്പോർട്സിൻ്റെ ല​ക്ഷ്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഒ​രു​പാ​ട് മാ​ന​ങ്ങ​ൾ ‘ദി ​ചോ​യ്‌​സ് ഈ​സ് യു​വേ​ഴ്‌​സ്’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​നു​ണ്ടെ​ന്നും എ​ൻ.​എ​സ്‌.​ഡി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അറിയിച്ചു.

വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളെ ത​ട​യാ​നും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും മ​റ്റു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​നു​മൊ​ക്കെ ദേശീയ കായിക ദിനാചരണം സ്വാ​ധീ​നി​ക്കു​മെ​ന്ന് അ​ൽ-​ദോ​സ​രി പറഞ്ഞു. കൂടാതെ ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​നാ​യു​ള്ള കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ൻ്റെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ പ​ങ്കാ​ളി​ക​ൾ​ക്കും ന​ന്ദിയുണ്ടെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ഖ​ത്ത​ർ സ്‌​പോ​ർ​ട്‌​സ് ഫോ​ർ ഓ​ൾ (ക്യു.​എ​സ്‌.​എ​ഫ്‌.​എ) ഫെ​ഡ​റേ​ഷ​ന്റെ ക​ല​ണ്ട​റും പുറത്ത് വിട്ടിട്ടുണ്ട്. കലണ്ടറിൽ ഈ ​വ​ർ​ഷം മു​ഴു​വ​നും 683 കാ​യി​ക പ്ര​വ​ർ​ത്ത​നങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

TAGGED:National sports dayqatarThe Choice Is Yours
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

Sports

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

January 29, 2023
Sports

മെസ്സിയുടെ രോഷത്തിൽ അർജൻ്റീനയിൽ പിറന്നത് പുതിയ വൈറൽ ടീഷർട്ടുകൾ

December 14, 2022
NewsSports

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മത്സരിക്കാൻ വെയിൽസ്

November 8, 2022
NewsSports

അർജന്റീനയും പോളണ്ടും പ്രീ ക്വാർട്ടറിൽ

December 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?