EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനസ്ഥാപിച്ച് ഖത്തറും യുഎഇയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനസ്ഥാപിച്ച് ഖത്തറും യുഎഇയും
News

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നയതന്ത്രബന്ധം പുനസ്ഥാപിച്ച് ഖത്തറും യുഎഇയും

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നത്

Web Desk
Last updated: June 20, 2023 11:57 AM
Web Desk
Published: June 20, 2023
Share

ദോഹ: അൽ ഉല കരാറിന്റെയും അടിസ്ഥാനത്തിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച് ഖത്തറും യുഎഇയും. ദോഹയിലെ എംബസി പുനരാരംഭിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും പുനസ്ഥാപിക്കുമെന്ന് ഖത്തറും പ്രഖ്യാപിച്ചു. രണ്ട് സഹോദരരാഷ്ട്രങ്ങളും ഒന്നിച്ചു നിൽക്കുമെന്നും അറബ് രാജ്യങ്ങളുടെ ഐക്യപ്പെടലിനായി ഒന്നിച്ച് മുന്നോട്ട് നീങ്ങുമെന്നും ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നത്. സൌദി അറേബ്യ,യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്നാണ് 2017-ൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം 2021 ജനുവരിയിൽ പിൻവലിച്ചെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ പൂർണതോതിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ പിന്നെയും വൈകി.

ഇറാനും സൌദി അറേബ്യയും ഭിന്നതകൾ പരിഹരിച്ച് സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയും ഖത്തറും ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നത്. ഖത്തറും ബഹറൈനും ഏപ്രിലിൽ ബന്ധം ഉഭയകക്ഷി ബന്ധം പുനസ്ഥാപിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന അറബ് ലീഗ് സമ്മേളനത്തിലേക്ക് 12 വർഷത്തിന് ശേഷം സിറിയയെ ക്ഷണിക്കുക വഴി ആ രാജ്യവുമായുള്ള ഭിന്നത തീർക്കാനുള്ള നിർണായക ചുവടുവയ്പ്് സൌദി നടത്തിയിരുന്നു.

 

TAGGED:consulateembassyqatarsaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

ഓട്ടോയെക്കാളും വിമാനത്തേക്കാളും സുഖം ഇ-ബസില്‍ സഞ്ചരിക്കാന്‍; ഗണേഷിനെതിരെ ആന്റണി രാജുവിന്റെ ഒളിയമ്പ്

January 26, 2024
News

അമിതവണ്ണം കുറയ്ക്കാൻ നാട് വിട്ടു; തിരികെയെത്തിയത് അത്ഭുതകരമായ മാറ്റത്തോടെ

November 28, 2022
DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
News

രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് രൂപത അധ്യക്ഷന്‍

April 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?