സാമന്തയുടെ കരിയർ അവസാനിച്ചെന്നും കരഞ്ഞ് സഹതാപം പിടിച്ച് പറ്റാനാണ് അവർ ശ്രമിക്കുന്നതെന്നും തെലുങ്കു നിർമാതാവ് ചിട്ടി ബാബു. സാമന്തയുടെ പുതിയ ചിത്രം ശാകുന്തളം തീയറ്ററിൽ വലിയ പ്രതികരണമില്ലാതെ ഓടുന്നതിനിടെയാണ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി തെലുങ്കു നിർമാതാവ് ചിട്ടി ബാബു രംഗത്തെത്തിയിരിക്കുന്നത്. സാമന്ത്യുടെ സിനിമാ ജീവിതം അവസാനിച്ചതായാണ് അദ്ദേഹം തന്‍റെ അഭിമുഖത്തിലൂടെ പ്രതികരിച്ചത്. വിവാഹബന്ധം വേർപെടുത്തിയ ശേഷം പുഷ്പയിലെ ഐറ്റം ഡാൻസിൽ ചുവട് വച്ചത് ജീവിത മാർഗത്തിന് വേണ്ടിയാണ്.
താരപദവി നഷ്ടമായതിനാലാണ് മുന്നിൽ വരുന്ന അവസരങ്ങളെല്ലാം സ്വീകരിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ലഭിക്കുന്ന അവസരങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോവുകയല്ലാതെ സാമന്തയ്ക്ക് വേറെ വഴിയില്ലെന്നും ചിട്ടി ബാബു പ്രതികരിച്ചു
സിനിമാ പ്രമോഷനുകൾക്കെത്തി കാമറയ്ക്ക് മുന്നിൽ കരയുന്നത് ആളുകളുടെ ശ്രദ്ധയാർകർഷിക്കാനാണെന്നും എന്നാൽ സിനിമയും കഥാപാത്രവും നല്ലതാണെങ്കിൽ മാത്രമേ പ്രേക്ഷകർ സ്വീകരിക്കൂയെന്നും അദ്ദേഹം പറഞ്ഞു. ചിട്ടി ബാബുവിന്‍റെ പ്രതികരണത്തിനെതിരെ കടുത്ത വിമർശനവുമായി ഒട്ടേറെ പേർ രംഗത്ത് വന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ കുറ്റപ്പെടുത്തി.