EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമ്മയിൽ തലമുറ മാറ്റം നടന്നില്ല, പദവികളോട് നോ പറഞ്ഞ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അമ്മയിൽ തലമുറ മാറ്റം നടന്നില്ല, പദവികളോട് നോ പറഞ്ഞ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
Entertainment

അമ്മയിൽ തലമുറ മാറ്റം നടന്നില്ല, പദവികളോട് നോ പറഞ്ഞ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും

Web Desk
Last updated: July 1, 2024 8:08 PM
Web Desk
Published: July 1, 2024
Share

കൊച്ചി: അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മോഹൻലാൽ തുടർന്ന് നിരവധി ചർച്ചകൾക്ക് ശേഷമെന്ന് സൂചന. കാൽനൂറ്റാണ്ടിന് ശേഷം അമ്മ നേതൃത്വത്തിൽ നിന്നും പിന്മാറിയ ഇടവേള ബാബു സംഘടനയിൽ ഒരു തലമുറമാറ്റം വേണമെന്നാണ് ആഗ്രഹിച്ചിരുന്നത്. മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവരോടും ഇതേവികാരം അദ്ദേഹം പങ്കുവച്ചു. ഇടവേള ബാബു മാറി നിന്നതോടെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരേണ്ട എന്ന നിലപാടിലായിരുന്നു മോഹൻലാൽ.

ഇതോടെ യുവാക്കളെ അമ്മയുടെ തലപ്പത്തേക്ക് കൊണ്ടു വരാനുള്ള ശ്രമം ആരംഭിച്ചു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരെ തലപ്പത്തേക്ക് വരണം എന്നായിരുന്നു ഇടവേള ബാബുവിൻ്റെ ആഗ്രഹം. ഇതേക്കാര്യം മാസങ്ങൾക്ക് മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. അമ്മയുടെ ഭാവി നേതൃത്വം എന്നാണ് അഭിമുഖത്തിൽ ഇടവേള ബാബു ഇരുവരേയും വിശേഷിപ്പിച്ചത്.

അമ്മ നേതൃത്വത്തിലേക്ക് യുവനടൻമാരെ ക്ഷണിച്ചെങ്കിലും ഇരുവരും ഭാരവാഹിത്വം ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് വിവരം. നിലവിൽ സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് അമ്മയുടെ നേതൃത്വമേറ്റെടുക്കാൻ ഇരുവരും വിമുഖത അറിയിക്കുകയായിരുന്നുവെന്ന് നടൻ ജ​ഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ഇക്കുറി അമ്മയിൽ തലമുറ മാറ്റം വേണമെന്ന് ഞങ്ങളെല്ലാവരും ആ​ഗ്രഹിച്ചിരുന്നു. എന്നാൽ പൃഥ്വിരാജും ചാക്കോച്ചനും അടക്കമുള്ളവർ ഇപ്പോഴും വരും വർഷങ്ങളിളും അവർ ചെയ്യാൻ പോകുന്ന സിനിമകളുടെ തിരക്ക് ചൂണ്ടിക്കാട്ടി നേതൃത്വത്തിലേക്ക് വരാൻ തയ്യാറായില്ല. കുറച്ചു കാലം കഴിയുമ്പോൾ അവ‍ർ എന്തായാലും അമ്മ നേതൃത്വത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ആരെങ്കിലും നേതൃത്വത്തിലേക്ക് എന്നു കരുതി നമ്മുക്ക് അമ്മ എന്ന സംഘടനയെ കൈവിടാനിലല്ലോ ഇതോടെയാണ് നമ്മളെല്ലാവരും ചേർന്ന് ലാലിനേയും സിദ്ധീഖിനേയും നേതൃത്വത്തിലേക്ക് നിർദേശിച്ചത് – ജ​ഗദീഷ് പറഞ്ഞു.

TAGGED:Actor prithviChakkochanKunchako Bobanprithviraj sukumaran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’

You Might Also Like

Entertainment

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ; ടീസർ പുറത്ത്

May 15, 2024
EntertainmentUncategorized

രാജേഷ് ധ്രുവ- സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’

September 13, 2024
Entertainment

സണ്ണി ലിയോണിയുടെ അത്ര സ്വീകാര്യത തനിക്കില്ലെന്ന് ഷക്കീല

February 25, 2023
Entertainment

മാജിക് മൊമന്‍റസ് വിത്ത് മജീഷ്യൻ, ലാലേട്ടനെ ടോയ് ക്യാമറയിൽ പകർത്തി കുഞ്ഞ് ഇസഹാക്ക്

July 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?