EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വീൽ ചെയറിൽ വിരിഞ്ഞ പ്രണയം’, ഷഹാനയുടെ പ്രണവ് ഇനി ഇല്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ‘വീൽ ചെയറിൽ വിരിഞ്ഞ പ്രണയം’, ഷഹാനയുടെ പ്രണവ് ഇനി ഇല്ല
Editoreal Plus

‘വീൽ ചെയറിൽ വിരിഞ്ഞ പ്രണയം’, ഷഹാനയുടെ പ്രണവ് ഇനി ഇല്ല

News Desk
Last updated: February 17, 2023 1:36 PM
News Desk
Published: February 17, 2023
Share

സമൂഹമാധ്യമങ്ങൾ വഴി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും സാധാരണയാണ്. എന്നാൽ ഒരു വ്യത്യസ്ത പ്രണയമായിരുന്നു ഷഹാനയ്ക്ക് പ്രണവിനോടുണ്ടായിരുന്നത്. അപ്രതീക്ഷിതമായുണ്ടായ അപകടം തളർത്തിയ പ്രണവിനെ സമൂഹമാധ്യമത്തിലൂടെയാണ് ഷഹാന പരിചയപ്പെട്ടത്. സൗഹൃദം വളർന്ന് പ്രണയമായി. അങ്ങനെ തൃശൂർ സ്വദേശിയായ പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കി. എന്നാൽ ഷഹാനയെ ഒറ്റയ്ക്കാക്കി പ്രണവിപ്പോൾ മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. തൃശ്ശൂര്‍ കണ്ണിക്കര സ്വദേശിയായ പ്രണവിനെ (31) ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ബികോം പൂര്‍ത്തിയാക്കി തുടര്‍പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന സമയത്താണ് ഒരു ബൈക്കപകടത്തിൻ്റെ രൂപത്തില്‍ വിധി പ്രണവിന്‍റെ സ്വപ്നങ്ങളെ തകര്‍ത്തത്.  സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്‍റെ വീഴ്ചയിൽ നിന്നും പിന്നീട് പ്രണവിന് എഴുന്നേല്‍ക്കാനായില്ല. എങ്കിലും കിടക്കയില്‍ നിന്നെഴുന്നേറ്റ് വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന സാഹചര്യമായി. പൂര്‍ണ്ണ പിന്തുണയുമായി കൂട്ടുകാരും പ്രണവിനൊപ്പമുണ്ടായിരുന്നു. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രണവ്  പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളിലും ഈ ചെറുപ്പക്കാരൻ സജീവമായിരുന്നു. 

കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന് ഉത്സവത്തിന് പോയ പ്രണവിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ വീഡിയോയിലൂടെ മലയാളികളുടെ മുഴുവൻ സ്നേഹവും പ്രണവിനെ തേടിയെത്തി. വീഡിയോ കണ്ട പലരും പ്രണവിനെയും കൂട്ടുകാരെയും അഭിനന്ദനങ്ങളറിയിച്ചു. അങ്ങനെയാണ് തിരുവനന്തപുരം സ്വദേശിയായ ഷഹാന എന്ന പത്തൊമ്പതുകാരി പ്രണവിനെ തേടിയെത്തുന്നത്. ആദ്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ഷഹാനയും പ്രണവിനെ സമീപിച്ചത്. എന്നാല്‍ പ്രണവ് അത് കണ്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞു മാറി.

ഒടുവിൽ ഷഹാനയുടെ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാന്‍ പ്രണവിനായില്ല. അങ്ങനെ എതിര്‍പ്പുകളെ അവഗണിച്ച് 2022 മാര്‍ച്ച് മൂന്നിന് പ്രണവ് ഷഹാനയെ  തന്‍റെ ജീവിത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയവും ജീവിതവും സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. അപ്രതീക്ഷിതമായി പ്രണവിനെ മരണം തേടിയെത്തിയപ്പോൾ തനിച്ചായിപ്പോയ ഷഹാനയ്ക്ക് ആശ്വാസവുമായി നിരവധി പേരാണ് എത്തുന്നത്.

TAGGED:influencer couplePranav Shahana
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

Editoreal PlusNews

ഖത്തറിന് ചൈനയുടെ ‘ഭീമൻ’ സമ്മാനം

October 20, 2022
Editoreal PlusNews

സ്വപ്നങ്ങൾ ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രൻ യാത്രയായി

October 3, 2022
Editoreal PlusNews

എന്നും ക്ലാസിൽ വരും, ഫസ്റ്റ് ബഞ്ചിൽ സീറ്റുറപ്പിക്കും; വൈറലായി കുരങ്ങന്റെ പഠനം

September 17, 2022
DiasporaEditoreal PlusNews

ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി

November 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?