EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ദ്ധസമിതി അം​ഗം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ദ്ധസമിതി അം​ഗം
News

അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ദ്ധസമിതി അം​ഗം

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോ​ഗിച്ച വിദ​ഗ്ദ്ധ സമിതിയിലെ അം​ഗമാണ് ഡോ.പി.എസ് ഈസ

Web Desk
Last updated: May 3, 2023 5:28 AM
Web Desk
Published: May 3, 2023
Share

തിരുവനന്തപുരം: പ്രത്യേക ദൗത്യസംഘം അതിസാഹസികമായി മയക്കുവെടി വച്ച് പിടികൂടി പെരിയാർ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധ സമിതി അംഗം ഡോ.പി.എസ് ഈസ. ആനകൾ ഓർമശക്തിയുള്ള മൃഗങ്ങളാണെന്നും പ്രശ്നക്കാരായ പ്രശ്നക്കാരായ പല ആനകളേയും നേരത്തെ പിടികൂടി വേറെ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ചില ആനകൾ തിരിച്ചു വന്ന ചരിത്രമുണ്ടെന്നും അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോ​ഗിച്ച വിദ​ഗ്ദ്ധ സമിതിയിലെ അം​ഗമായ ഈസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

അരിക്കൊമ്പൻ വിഷയം കൈകാര്യം ചെയ്യുന്നതിൽ ചില പാളിച്ചകൾ വന്നിട്ടുണ്ട്. ദൗത്യത്തിന് വലിയ പബ്ലിസിറ്റിയാണ് കിട്ടിയത്. ഈ സാഹചര്യം വനംവകുപ്പ് ഒഴിവാക്കണമായിരുന്നു. ആളുകൾക്ക് വട്ടപ്പേര് കൊടുക്കും പോലെയാണ് കാട്ടാനയ്ക്ക് അരിക്കൊമ്പൻ എന്ന പേരിട്ടത്. അരിമാത്രം തിന്നുന്ന ആനയെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു. അരിക്കൊമ്പൻ്റെ പിണ്ഡം പരിശോധിച്ചപ്പോൾ അതിൽ ഒരു തരി പോലും അരിയുണ്ടായിരുന്നില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് ചിന്നക്കനാൽ സിമൻ്റ് പാലത്തിന് സമീപത്ത് നിന്നും അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയത്. അടുത്ത ദിവസം പുലർച്ചെയോടെ പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ആനയെ തുറന്നു വിട്ടു. ചിന്നക്കനാലിൽ നിന്നും 72 കിലോമീറ്റ‍ർ അകലെയാണ് പെരിയാ‍ർ വന്യജീവിസങ്കേതം.

തുറന്നു വിട്ടതിന് അടുത്ത ദിവസം പെരിയാർ വനത്തിൽ തമിഴ്നാട് അതിർത്തിയിലെ മേഘമലൈ വനമേഖയിലേക്ക് കടന്ന അരിക്കൊമ്പൻ നിലവിൽ കേരള – തമിഴ്നാട് അതിർത്തിയിലൂടെ നീങ്ങുകയാണ്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറിൽ നിന്നും അധികൃതർക്ക് സിഗ്നൽ ലഭിക്കുന്നില്ല. ഇതിനാൽ ആനയെ തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് വനംവകുപ്പ്.

TAGGED:arikombanchinakanalelephantforestperiyar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കുട്ടികൾക്കുള്ള സിറപ്പ് മരുന്ന് നിരോധിച്ച് ഇന്തോനേഷ്യ

October 24, 2022
News

യാത്രക്കാരൻ ജീവനക്കാരോട് തട്ടിക്കയറി; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

April 10, 2023
News

ലൈം​ഗിക പീഡന പരാതിയിൽ എം മുകേഷ് MLAയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തിൽ വിട്ടു

September 24, 2024
News

ആമാശയത്തില്‍ പ്ലാസ്റ്റിക് കവറുകള്‍; കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച ലഹരി കേസ് പ്രതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

August 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?