EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിൽ 10,000ത്തി​ല​ധി​കം പ്ര​വാ​സി​ക​ളുടെ ലൈസൻസ് റ​ദ്ദാക്കി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിൽ 10,000ത്തി​ല​ധി​കം പ്ര​വാ​സി​ക​ളുടെ ലൈസൻസ് റ​ദ്ദാക്കി 
News

കുവൈറ്റിൽ 10,000ത്തി​ല​ധി​കം പ്ര​വാ​സി​ക​ളുടെ ലൈസൻസ് റ​ദ്ദാക്കി 

Web desk
Last updated: December 6, 2022 7:56 AM
Web desk
Published: December 6, 2022
Share

കുവൈറ്റിൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നി​ബ​ന്ധ​ന​ക​ൾ പു​തു​ക്കി​യ​തിന് പിന്നാലെ 10,000ത്തി​ല​ധി​കം പ്ര​വാ​സി​ക​ളുടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. കു​റ​ഞ്ഞ ശ​മ്പ​ള വ്യ​വ​സ്ഥ നി​ല​നി​ർ​ത്താ​നാ​കാ​ത്ത​താ​ണ് ​ലൈസ​ൻ​സ് റ​ദ്ദാ​ക്ക​പ്പെ​ടാ​ൻ കാ​ര​ണം. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കപ്പെട്ട പ്ര​വാ​സി​ക​ളെ ഫോ​ൺ സന്ദേശത്തിലൂ​ടെ അ​റി​യി​ക്കു​ക​യും ലൈ​സ​ൻ​സ് കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അതേസമയം റ​ദ്ദാ​ക്കി​യ ലൈ​സ​ൻ​സു​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെടുക്കുമെന്ന മു​ന്ന​റി​യി​പ്പും ഔദ്യോഗിക വൃത്തങ്ങൾ നൽകി.

കു​വൈ​ത്തി​ല്‍ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടി​യ വി​ദേ​ശി​ക​ളു​ടെ ഫ​യ​ലു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഉ​പാ​ധി​ക​ള്‍ പാ​ലി​ക്കാ​തെ നേ​ടി​യ ലൈ​സ​ന്‍സു​ക​ളും ജോ​ലി മാ​റി​യി​ട്ടും തി​രി​ച്ചേ​ൽ​പി​ക്കാ​ത്ത ലൈ​സ​ൻ​സു​ക​ളു​മാ​ണ് പുതിയ നടപടിയിലൂടെ റ​ദ്ദാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ ര​ണ്ടു വ​ർ​ഷം കു​വൈ​ത്തി​ൽ താ​മ​സി​ച്ച​ പ്രവാസികൾക്കും പ്ര​തി​മാ​സം 600 ദി​നാ​ർ ശ​മ്പ​ള​വും സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​വു​മു​ള്ള​വ​ര്‍ക്കാ​ണ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ക.

ഇ​ത്ത​ര​ത്തി​ൽ നേ​ടി​യ ലൈ​സ​ൻ​സു​ക​ൾ കു​റ​ഞ്ഞ ശ​മ്പ​ള​മു​ള്ള ത​സ്തി​ക​യി​ലേ​ക്ക് ജോ​ലി മാ​റി​യി​ട്ടും മാ​റ്റാ​ത്ത​വ​ർ, വീ​ടു​ക​ളി​ലെ ഡ്രൈ​വ​റെ​ന്ന പ​രി​ഗ​ണ​ന​യി​ൽ നേ​ടി​യ ലൈ​സ​ൻ​സ് മമറ്റൊരു ജോ​ലി​ ലഭിച്ചിട്ടും മാ​റ്റാ​ത്ത​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പു​തി​യ തീ​രു​മാ​നം ‌പ്ര​തി​കൂ​ല​മാ​യി ബാധിക്കും. അതേസമയം കു​വൈ​ത്തി​ൽ ഏ​ഴു​ല​ക്ഷം വി​ദേ​ശി​ക​ൾ​ക്ക് ലൈ​സ​ൻ​സു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ‍ഇ​തി​ൽ നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത 2,47,000 ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്നും അ​വ റ​ദ്ദാ​ക്കു​മെ​ന്നു​മാ​ണ് സൂ​ച​ന​ക​ള്‍.

എന്നാൽ പ്ര​വാ​സി​ക​ളു​ടെ വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തി​ൽ ട്രാ​ഫി​ക് വി​ഭാ​ഗം സ്വീ​ക​രി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. കൂടാതെ ഒ​രു പ്ര​വാ​സി ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത് ത​ട​യു​ന്ന നി​യ​മ​വും ഇ​തി​ലു​ൾപ്പെടും. സു​പ്രീം ട്രാ​ഫി​ക് കൗ​ൺ​സി​ൽ ഇതേ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും പിന്നീട് അം​ഗീ​കാ​രം മാ​റ്റി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

TAGGED:expatriatelicenses revoked
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

അയോഗ്യത നീങ്ങും; രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

August 4, 2023
News

ഉമ്മൻ ചാണ്ടിക്കെതിരെ പോസ്റ്റ്; പി.രാജീവിൻ്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കോൺ​​ഗ്രസ്

July 25, 2023
News

തക്കാളിത്തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ; നടപടി കൃഷി നശിപ്പിക്കലും മോഷണവും സ്ഥിരമായതോടെ

August 8, 2023
News

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു; മതവിലക്ക് ലംഘിച്ച് സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിത

September 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?