ഒടിടി പ്ലാറ്റ്ഫോമുകളുടെ പാസ്‌വേർഡുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമെന്ന് ബ്രിട്ടൺ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് അറിയിച്ചു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് തുടങ്ങിയ ഒടിടി സേവനങ്ങളുടെ പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നാണ് ഐപിഒ വ്യക്തമാക്കുന്നത്.
വിനോദ മേഖലയിൽ പൈറസി ഒരു വലിയ പ്രശ്നമാണെന്നും ഇൻ്റർനെറ്റിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങൾ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതും ടെലിവിഷൻ പരിപാടികളും സിനിമകളുമൊക്കെ സബ്സ്ക്രിപ്ഷൻ ഫീ നൽകാതെ ആസ്വദിക്കുന്നതും പകർപ്പവകാശ ലംഘനമാണെന്നും ഐപിഒ പറയുന്നു.
നെറ്റ്ഫ്ലിക്സിൻ്റെ കണക്ക് പ്രകാരം പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് വഴി ലോകമെമ്പാടും 100 മില്ല്യണിലധികം വീടുകളിൽ സൗജന്യമായി അതിലെ കണ്ടൻ്റുകൾ ആസ്വദിക്കപ്പെടുന്നുണ്ട്.