EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഒമാന്റെ ചരിത്രത്തിലേക്ക്’, എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം ഉദ്ഘാടനം ചെയ്തു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഒമാന്റെ ചരിത്രത്തിലേക്ക്’, എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം ഉദ്ഘാടനം ചെയ്തു 
News

‘ഒമാന്റെ ചരിത്രത്തിലേക്ക്’, എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം ഉദ്ഘാടനം ചെയ്തു 

News Desk
Last updated: March 13, 2023 12:15 PM
News Desk
Published: March 13, 2023
Share

ഒമാ​ന്‍റെ ച​രി​ത്രം പറയുന്ന ദാ​ഖി​ലി​യ ഗവർണറേറ്റിന്റെ ‘ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം’ സു​ൽ​ത്താ​ൻ ​ഹൈ​തം ബി​ൻ താ​രി​ഖ്​ ഉ​ദ്​​ഘാ​ട​നം​ ചെ​യ്തു. മ​നാ വി​ലാ​യ​ത്തി​ലാ​ണ്​ മ്യൂ​സി​യം സ്ഥിതി ചെയ്യുന്നത്. ഒമാന്റെ ചരിത്രവും സാം​സ്കാ​രി​ക​വും ഭൂമിശാസ്ത്ര പരമായ വൈ​വി​ധ്യവും ഉൾക്കൊള്ളുന്ന മേഖലയിലെ ഏ​റ്റ​വും വ​ലി​യ മ്യൂ​സി​യ​മാണിത്. കൂടാതെ ഗാ​ല​റി​ക​ൾ, ക​ഫേ​ക​ൾ, ലൈ​ബ്ര​റി, ഓ​ഡി​റ്റോ​റി​യം, സാമൂഹിക-ഗവേഷണ ഇടങ്ങൾ എ​ന്നി​വ​യും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ജനങ്ങൾക്ക് സ്ഥി​ര​മാ​യി പ്ര​ദ​ർ​ശ​നം ന​ട​ത്തുന്നതിന് 9,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​വും മ്യൂസിയത്തിൽ നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്.

ഒമാനിലെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലുണ്ടായിരുന്ന രാജവംശങ്ങൾ, നാ​ഗ​രി​ക​ത​ക​ൾ, ഒമാന്റെ മു​ന്നേ​റ്റ​ങ്ങ​ൾ, നേ​ട്ട​ങ്ങ​ൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ മ്യൂസിയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ സ​ന്ദ​ർ​ശ​ക​ർ​ക്ക് മികച്ച അ​നു​ഭ​വം സൃഷ്ടിക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഓ​ഡി​യോ-​വി​ഷ്വ​ൽ വി​വ​ര​ണ​വും മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്

അതേസമയം ‘നവോത്ഥാന ഗാ​ല​റി’​യി​ൽ അന്തരിച്ച മുൻ ഭരണാധികാരി ഖാബൂസ് ബി​ൻ സ​ഈ​ദി​ന്റെ കീ​ഴി​ലുണ്ടായിരുന്ന രാജ്യത്തിന്റെ ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നീ​ണ്ട ചരിത്രവും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. അദ്ദേഹത്തിന്റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാണ് 2015 ജൂ​ലൈ 14നാ​ണ്​ പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലിട്ടത്. ക​ഴി​ഞ്ഞ വ​ർ​ഷം മ്യൂ​സി​യ​ത്തി​നാ​യി റോ​യ​ൽ കോ​ർ​ട്ട് അ​ഫ​യേ​ഴ്സ് (ആ​ർ.​സി.​എ) ലോ​ഗോ രൂ​പ​ക​ൽ​പ​ന മത്സരവും സംഘടിപ്പിച്ചിരുന്നു.

TAGGED:MuseumOmanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

Editoreal PlusNews

“ട്രെസ്റ്റ് ഇഷ്യൂയുണ്ടായാലും വീണ്ടും ചാൻസ് കൊടുക്കാനുളള ധൈര്യം എനിക്കുണ്ട്“

January 15, 2025
News

മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് അപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ

May 9, 2023
News

ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ-ബൊപ്പണ്ണ സംഖ്യത്തിന് തോല്‍വി

January 27, 2023
News

ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് യുഎഇയുടെ റാഷിദ് റോവർ

March 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?