EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒഡീഷ ട്രെയിൻ അപകടം; മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ഒഡീഷ ട്രെയിൻ അപകടം; മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി
Uncategorized

ഒഡീഷ ട്രെയിൻ അപകടം; മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി

Web Desk
Last updated: June 9, 2023 9:42 AM
Web Desk
Published: June 9, 2023
Share

ബാലസോർ: ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സർക്കാർ സ്‌കൂൾ കെട്ടിടം പൊളിച്ചു കളഞ്ഞു. 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ശേഷം താൽക്കാലിക മോർച്ചറിയായി ഉപയോഗിച്ചിരുന്ന ബാലസോറിലെ ബഹനാഗ സർക്കാർ സ്കൂളിലെ കെട്ടിടമാണ്. നൂറുകണക്കിന് മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടത്തിലേക്ക് പഠിക്കാൻ പോയിട്ട് തിരികെ ചെല്ലാൻ പോലുമുള്ള മാനസികാവസ്ഥയിലല്ല വിദ്യാർത്ഥികളും അധ്യാപകരും. ഇതോടെയാണ് കെട്ടിടം ഇന്ന് പൊളിച്ചു കളഞ്ഞത്.

വിദ്യാർത്ഥികളും രക്ഷിതാക്കളും കെട്ടിടത്തിലേക്ക് മടങ്ങാൻ മടിച്ചതിനാൽ പഴയ സ്കൂൾ കെട്ടിടം പൊളിക്കണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. കെട്ടിടം ഇപ്പോൾ സുരക്ഷിതമല്ലെന്നും ട്രെയിനപകടം വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ഒരു പോലെ ആഘാതമുണ്ടാക്കിയെന്നും സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ജൂൺ രണ്ടിന് വൈകിട്ട് ട്രെയിൻ അപകടമുണ്ടായതിന് പിന്നാലെ രാത്രിയോടെ സ്കൂൾ കെട്ടിടത്തിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. മണിക്കൂറുകൾ പിന്നിടവേ നൂറുകണക്കിന് മൃതദേഹങ്ങൾ സ്കൂളിലേക്ക് എത്തി. അടുത്ത ദിവസം മുഴുവൻ ഇവിടെ കിടന്ന മൃതദേഹങ്ങൾ പിന്നീടാണ് ഒഡീഷ എയിംസിലെ മോ‍ർച്ചറിയിലേക്ക് മാറ്റിയത്.

ഇത്ര ദാരുണമായ ദുരന്തങ്ങൾ കാണേണ്ടി വന്ന വിദ്യാ‍ർത്ഥികൾക്ക് ഓടി കളിച്ചിരുന്ന സ്കൂൾ മുറ്റത്തേക്ക് തിരികെ ചെല്ലാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് ബഹനാ​ഗ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള സ്വയിൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സ്കൂളിലെ ചില സീനിയർ വിദ്യാർത്ഥികളും എൻസിസി കേഡറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നുവെന്നും പ്രധാനാധ്യാപിക പറയുന്നു. ചെറിയ കുട്ടികൾക്ക് ആണ് കൂടുതൽ ഭയമെന്നും അവ‍ർ പറഞ്ഞു. കുട്ടികളുടെ പേടി മാറ്റാൻ ചില മതാചാര ചടങ്ങുകളും മറ്റും അവിടെ നടത്താൻ പദ്ധതിയിട്ടെങ്കിലും ഒടുവിൽ കെട്ടിടം തന്നെ പൊളിച്ചു കളയാനുള്ള തീരുമാനത്തിലേക്ക് സ്കൂൾ മാനേജ്മെൻ്റ് എത്തുകയായിരുന്നു.

TAGGED:Odishaodisha train accidenttrainb
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Uncategorized

തുടർച്ചയായി മൂന്ന് ദിവസം, നബിദിനത്തിന് സ്വകാര്യ മേഖലക്ക് അവധി പ്രഖ്യാപിച്ച് യുഎഇ

August 27, 2025
Uncategorized

സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്ത് കയറ്റാത്ത സുകുമാരന്‍ നായര്‍ പിണറായിയെ കാത്തിരുന്നത് ഒരു മണിക്കൂര്‍: മേജര്‍ രവി

June 26, 2023
Uncategorized

അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍

November 8, 2023
News

നാണക്കേട്, ഇക്കാലത്ത് എങ്ങനെയാണ് മൂന്ന് തീവണ്ടികൾ കൂട്ടിയിടിക്കുന്നത്: വിവേക് അഗ്നിഹോത്രി

June 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?