EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റം വരുന്നു; ഉയർന്ന പ്രായപരിധി വന്നേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റം വരുന്നു; ഉയർന്ന പ്രായപരിധി വന്നേക്കും
News

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റം വരുന്നു; ഉയർന്ന പ്രായപരിധി വന്നേക്കും

Web Desk
Last updated: May 22, 2026 2:14 PM
Web Desk
Published: May 22, 2026
Share

ദില്ലി: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി.

നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് വിവരം. സർക്കാർ നിയോഗിച്ച വിദഗ്ധരടങ്ങിയ കമ്മിറ്റികൾ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നേരത്തേ മുന്നോട്ടുവച്ചിരുന്നു. നിലവിൽ നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ എഴുതാം എന്ന നിയന്ത്രണവുമില്ല. പരീക്ഷ എഴുതാൻ 17 വയസ് തികഞ്ഞിരിക്കണം എന്നതുമാത്രമാണ് ഏക നിബന്ധന.

നീറ്റിന് ഉയർന്ന പ്രായപരിധി കൂടി നിർദ്ദേശിക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇന്നലെ നടന്ന പാർലമെൻ്ററി സമിതി യോഗത്തിൽ എൻടിഎ ഇക്കാര്യം അറിയിച്ചു. ഒപ്പം എൻജിനീയറിങിനും മെഡിക്കൽ പ്രവേശനത്തിലും ഏകീകൃത പൊതുപരീക്ഷ എന്ന ആശയവും വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലുണ്ട്. അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേർകൂടി കസ്റ്റഡിയിലായി. മഹാരാഷ്ട്രയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. ചോർത്തിയ ചോദ്യപേപ്പർ പണം നൽകി വാങ്ങിയ രക്ഷിതാക്കളാണ് കസ്റ്റഡിയിലായത്.

 

TAGGED:EXAMNEETNTA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

3300 കി.മീ നടപ്പാത: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

December 8, 2024
News

‘ബജ്‌റംഗദ്‌ളിനെ പോപ്പുലര്‍ ഫ്രണ്ടുമായി താരതമ്യം ചെയ്തു’; മല്ലികാര്‍ജുന്‍ ഖാര്‍ഖെയ്‌ക്കെതിരെ മാനനഷ്ട കേസ്

May 15, 2023
News

നടൻ ദില്ലി ​ഗണേശ് അന്തരിച്ചു

November 10, 2024
News

പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ്; യുവാവ് പൊലീസ് കസ്റ്റഡിയില്‍

October 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?