EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യാത്രാവിലക്ക് പിൻവലിച്ച് ഹൈക്കോടതി, ബിആർ ഷെട്ടി മൂന്ന് വർഷത്തിന് ശേഷം യുഎഇയിൽ തിരിച്ചെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യാത്രാവിലക്ക് പിൻവലിച്ച് ഹൈക്കോടതി, ബിആർ ഷെട്ടി മൂന്ന് വർഷത്തിന് ശേഷം യുഎഇയിൽ തിരിച്ചെത്തി
News

യാത്രാവിലക്ക് പിൻവലിച്ച് ഹൈക്കോടതി, ബിആർ ഷെട്ടി മൂന്ന് വർഷത്തിന് ശേഷം യുഎഇയിൽ തിരിച്ചെത്തി

Web Desk
Last updated: February 14, 2024 8:41 PM
Web Desk
Published: February 14, 2024
Share

അബുദാബി: പ്രമുഖ വ്യവസായിയും എൻഎംസി ഗ്രൂപ്പ് സ്ഥാപകനുമായ ബിആർ ഷെട്ടി യുഎഇയിൽ തിരിച്ചെത്തി. അബുദാബിയിൽ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ മുൻപാണ് ക്ഷേത്രനിർമ്മാണസമിതിയുടെ അധ്യക്ഷനായിരുന്ന ബിആർ ഷെട്ടി അബുദാബിയിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച അബുദാബി വിമാനത്താവളത്തിലെത്തിയ ബിആർ ഷെട്ടിയെ കർണാടകയിൽ നിന്നുള്ള പ്രവാസികൾ ചേർന്ന് സ്വീകരിച്ചു.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും നിയമപരമായി നീങ്ങുകയും പിന്നാലെ അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇമിഗ്രേഷൻ വകുപ്പും ഷെട്ടിയുടെ വിദേശയാത്രകൾ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യാത്രാവിലക്കിനെതിരെ കർണാടക ഹൈക്കോടതിയെ ഷെട്ടി സമീപിച്ചിരുന്നു. ഷെട്ടിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഉപാധികളോടെ യാത്രവിലക്ക് താത്കാലികമായി മരവിപ്പിച്ചു.

ബി.ആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ബാങ്കുകൾ അദ്ദേഹത്തിനെതിരെ എൽഒസി ഇറക്കിയത്. 2021-ൽ അബുദാബിയിലേക്ക് പോകാനായി ബെംഗളൂരുവിൽ എത്തിയ ഷെട്ടിയ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെ അദ്ദേഹത്തിന് യുഎഇയിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇതിനെതിരെ അന്ന് ഷെട്ടി കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും യാത്രാവിലക്ക് പിൻവലിക്കാൻ കോടതി തയ്യാറായിരുന്നില്ല.

അബുദാബി ആസ്ഥാനമായി 1974-ൽ ബിആർ ഷെട്ടി സ്ഥാപിച്ച എൻഎംസി ഹെൽ പിന്നീട് മിഡിൽ ഈസ്റ്റിലെ മുൻനിര ആരോഗ്യപരിപാലന ശൃംഖലയായി വളർന്നിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ ലിസ്റ്റ് ചെയ്ത ഈ കമ്പനിക്ക് 2018-ൽ 8.6 ബില്ല്യൺ പൗണ്ട് മൂല്യം കണക്കാക്കിയിരുന്നു. എന്നാൽ പിന്നീട് കമ്പനിയുടെ കടം കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുട‍ർന്ന് കമ്പനിയുടെ ഡയറക്ട‍ർ ബോർഡ് അം​ഗങ്ങൾ തന്നെ ഷെട്ടിക്കെതിരെ തിരിയുകയായിരുന്നു.

ഷെട്ടി 1974-ൽ അബുദാബിയിൽ സ്ഥാപിച്ച എൻഎംസി ഹെൽത്ത്, മിഡിൽ ഈസ്റ്റിൽ ആശുപത്രികൾ നടത്തുന്ന ലണ്ടനിൽ ലിസ്റ്റുചെയ്ത ഒരു ഹെൽത്ത് കെയർ ഓപ്പറേറ്ററായിരുന്നു. ഇത് ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ശേഷം 2017 ൽ FTSE 100-ൽ പ്രവേശിച്ചു, 2018-ൽ അതിൻ്റെ ഏറ്റവും ഉയർന്ന മൂല്യത്തിൽ 8.6 ബില്യൺ പൗണ്ടായിരുന്നു.

 

TAGGED:AbudhabAbudhabiBR ShettyKarnataka HighcourtNMC Health Care
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

കേന്ദ്രബജറ്റിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ്

July 23, 2024
News

എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ജോസഫ് പാംപ്ലാനി ചുമതലയേറ്റു

January 12, 2025
News

സനാതന ധർമ്മം പകർച്ചവ്യാധിയാണെന്ന പരാമർശം ഉദയനിധി സ്റ്റാലിന് ജാമ്യം

June 25, 2024
News

യുഎഇയിൽ ഇന്നു മുതൽ കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രത നിർദേശം

August 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?