EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അനിയന്ത്രിത തിരക്ക്; മലചവിട്ടാതെ പന്തളത്ത് മാലയൂരി മടങ്ങി ഭക്തര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അനിയന്ത്രിത തിരക്ക്; മലചവിട്ടാതെ പന്തളത്ത് മാലയൂരി മടങ്ങി ഭക്തര്‍
News

അനിയന്ത്രിത തിരക്ക്; മലചവിട്ടാതെ പന്തളത്ത് മാലയൂരി മടങ്ങി ഭക്തര്‍

Web News
Last updated: December 12, 2023 12:20 PM
Web News
Published: December 12, 2023
Share

നിലയ്ക്കലും പമ്പയിലും തിരക്ക് വര്‍ധിച്ചതോടെ മലചവിട്ടാതെ ഭക്തര്‍ തിരിച്ചിറങ്ങുന്നു. മണിക്കൂറുകള്‍ വരി നിന്നിട്ടും മലകയറാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഭക്തര്‍ തിരിക്കുന്നത്. പന്തളത്ത് ശ്രീധര്‍മ ശാസ്ത്ര ക്ഷേത്രത്തില്‍ എത്തി തേങ്ങയുടച്ച് ഇരുമുടിക്കെട്ടഴിച്ച് മാലയൂരി മടങ്ങുകയാണ്. കര്‍ണാടക, തമിഴ്‌നാട് സ്വദേശികളാണ് പന്തളത്ത് എത്തി മടങ്ങുന്നതില്‍ അധികവും.

ശബരിമലയില്‍ സന്നിധാനത്ത് തിരക്ക് കുറയ്ക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പമ്പയില്‍ തീര്‍ത്ഥാടകര്‍ നാല് മണിക്കൂറോളം കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പമ്പയിലെ തിരക്ക് കുറയ്ക്കാന്‍ ഉള്ള ബസുകള്‍ പുറപ്പെടുന്നതിന്റെ ഇടവേളയും കൂട്ടി.

അതേസമയം തീര്‍ത്ഥാടകരെ നിയന്ത്രിക്കാനോ വരി നിര്‍ത്തി ബസില്‍ കയറ്റാനോ ആവശ്യത്തിന് പൊലീസ് സംവിധാനം ഇല്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

ഇന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവലോകന യോഗം ചേരും. ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ ദേവസ്വം മന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം പ്രസിഡന്റ് എന്നിവരും പങ്കെടുക്കും.

 

TAGGED:sabarimala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

August 18, 2024
News

സൗദിയിൽ വൻ മയക്കുമരുന്നു വേട്ട; അഞ്ച് പേർ അറസ്റ്റിൽ

August 10, 2022
News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023
News

ആലുവ കൊലപാതക കേസില്‍ തെളിവെടുപ്പ്; പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ മാതാപിതാക്കള്‍

August 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?