EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ
News

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ

News Desk
Last updated: March 16, 2023 5:17 AM
News Desk
Published: March 16, 2023
Share

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ്​ എയർ. അമേരിക്കയിലെ ബോയിങ്​ കമ്പനിയുമായി കരാർ ഒപ്പിട്ടതിന് ശേഷമാണ് റിയാദ് എയർ ഇക്കാര്യം അറിയിച്ചത്. സൗദി പൊതുനിക്ഷേപ നിധിക്ക്​ കീഴിലാണ് റിയാദ്​ എയർ എന്ന പേരിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പുതിയ ദേശീയ വിമാന കമ്പനി പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ 2025-ൽ അന്താരാഷ്​ട്ര സർവിസ്​ ആരംഭിക്കുമെന്നും റിയാദ് എയർ അറിയിച്ചു. കൂടാതെ വിമാനങ്ങൾക്കായുള്ള വലിയ ഓർഡർ ഉടൻ പ്രഖ്യാപിക്കുമെന്നും​ കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ്​ ​വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര നിലവാരത്തോടെയുള്ള പ്രവർത്തനമാണ് റിയാദ്​ എയർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യ ചുവടുവെപ്പാണ്​ 72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം വിമാനങ്ങൾ വാങ്ങാനുള്ള റിയാദ് എയറിന്റെ നീക്കം ബോയിങ്​ ചരിത്രത്തിൽ തന്നെ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ അഞ്ച് വാണിജ്യ ഓർഡറുകളിലൊന്നാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

2030 ഓടെ 10 കോടി സന്ദർശകരെ ആകർഷിക്കാനും 33 കോടിയലധികം യാത്രക്കാരെ എത്തിക്കാനുമുള്ള സൗദി അറേബ്യയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് പുതിയ തീരുമാനം. ബോയിങ്ങുമായുള്ള പുതിയ കരാർ അമേരിക്കയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഏകദേശം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ പരിസ്ഥിതി സൗഹൃദമായി ശബ്ദാഘാതം സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിച്ച്​ ലോകത്തിലെ ഏറ്റവും ആധുനികവും സുസ്ഥിരവുമായ വിമാനങ്ങൾ പ്രവർത്തിപ്പിക്കാനാണ് റിയാദ് എയറിന്റെ ലക്ഷ്യം.

TAGGED:Boeing 72Riyad Airsaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

സൗദി പൗരനെ കൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

August 29, 2024
News

യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ

July 11, 2024
News

സ്വപ്‌നാ സുരേഷിന് തിരിച്ചടി; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

August 19, 2022
Diaspora

യുഎഇയിൽ കനത്ത മഴ: ദുബായിലേക്കുള്ള 13വിമാനങ്ങൾ തിരിച്ചുവിട്ടു

March 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?