EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യൻ നാവികസേനയ്ക്ക് ഇനി പുതിയ പതാക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യൻ നാവികസേനയ്ക്ക് ഇനി പുതിയ പതാക
News

ഇന്ത്യൻ നാവികസേനയ്ക്ക് ഇനി പുതിയ പതാക

News Desk
Last updated: August 31, 2022 10:06 AM
News Desk
Published: August 31, 2022
Share

ഇന്ത്യൻ നാവിക സേനയ്ക്ക് ഇനി മുതൽ പുതിയ പതാക. സെപ്റ്റംബർ 2 ന് കൊച്ചിയിൽ വച്ച് ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാക പ്രകാശനം ചെയ്യും . സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാകയാണ് നാവികസേനയുടേതായി ഉണ്ടായിരുന്നത്.

പഴയ പതാക ഒഴിവാക്കുന്നത്തോടെ കൊളോണിയല്‍ ഓര്‍മകളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം . ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതായിരിക്കും പുതിയ പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ഇന്ത്യൻ നാവികസേനയുടെ നാലാമത്തെ പതാകയാണിത്. നിലവിൽ വെള്ള നിറമുള്ള പതാകയിൽ നെറുകയും കുറുകയും ചുവന്ന വരിയും വരികള്‍ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണുള്ളത്. ചുവന്ന വരകളെ സെന്‍റ് ജോര്‍ജ് ക്രോസെന്നാണ് പറയുക. ഇത് മാറ്റി പൂർണ്ണമായും ഇന്ത്യന്‍ സമുദ്രപാരമ്പര്യം ഉൾകൊള്ളുന്ന മറ്റൊരു പതാകയ്ക്ക് രൂപം നൽകുകയായിരുന്നു. പുതിയ പതാകയുടെ ചിത്രം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

നാവികസേനയുടെ പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത് കരസേനയുടെയും വ്യോമസേനയുടെ പതാകയുമായി ചേര്‍ന്നുപോകുന്ന തരത്തിലാണ്. വാജ്പേയി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സെന്‍റ് ജോര്‍ജ് ക്രോസ് പതാക മാറ്റി. എന്നാല്‍ നാവികസേന ഉന്നയിച്ച ചില പ്രശ്നങ്ങള്‍ കാരണം പിന്നീട് യുപിഎ സര്‍ക്കാര്‍ ഭരണത്തിൽ വന്നപ്പോൾ വീണ്ടും പഴയത് തന്നെ ഉപയോഗിക്കുകയായിരുന്നു.

TAGGED:indian navy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

EntertainmentNews

ഉമ്മന്‍ ചാണ്ടി സര്‍ മാപ്പ്; അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണം: ഷമ്മി തിലകന്‍

September 10, 2023
News

ഒമാനിൽ പകർച്ചവ്യാധി തടയാൻ സമഗ്ര ദേശീയ സർവേ ഒക്ടോബർ 16 മുതൽ

October 12, 2022
News

മത സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത ഇന്ത്യ ഉയർത്തിപ്പിടിക്കണമെന്ന് അമേരിക്ക 

December 7, 2022
News

ലോകകപ്പ് സ്റ്റേഡിയത്തിലെ കാണിക്കൾക്കിടിയിൽ ‘നെയ്മർ’; വൈറലായി രൂപസാദൃശ്യം

December 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?