കൊച്ചി: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ ഈ മാസം രൂപപ്പെടുന്ന മാസത്തെ രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. ഫെബ്രുവരി മാസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനർദ്ദം രൂപപ്പെടുന്നത് അപൂർവ്വമാണ്.
ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ വൈകുന്നേരമോ രാത്രിയോ മൂടികെട്ടിയ അന്തരീക്ഷത്തിന് സാധ്യതയുണ്ട്. മഴയോ അല്ലെങ്കിൽ ശക്തമായ ഇടിമിന്നലോ ഉണ്ടായേക്കാം.
അതേസമയം കഴിഞ്ഞ 51 ദിവസത്തിൽ കോട്ടയം സ്റ്റേഷനിൽ രണ്ടു ദിവസം ഒഴികെ എല്ലാ ദിവസവും സാധാരണയിൽ കൂടുതൽ ഉയർന്ന താപനില ( 0.7°C മുതൽ 3.4°C കൂടുതൽ ) രേഖപ്പെടുത്തി. കോട്ടയത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ (37.5°C ) രേഖപ്പെടുത്തിയത്. തുടർച്ചയായി കഴിഞ്ഞ 30 ദിവസവും സ്റ്റേഷനിൽ സാധാരണയിൽ കൂടുതൽ പകൽ താപനില . എന്നാൽ യു.വി സൂചിക 7- 8 നിലയിൽ ആണ് .




