EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റോബിനെ നായകനാക്കി ഒരിക്കലും സിനിമയ്ക്ക് പദ്ധതിയിട്ടിരുന്നില്ലെന്ന് ബാദ്ദുഷാ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > റോബിനെ നായകനാക്കി ഒരിക്കലും സിനിമയ്ക്ക് പദ്ധതിയിട്ടിരുന്നില്ലെന്ന് ബാദ്ദുഷാ
Entertainment

റോബിനെ നായകനാക്കി ഒരിക്കലും സിനിമയ്ക്ക് പദ്ധതിയിട്ടിരുന്നില്ലെന്ന് ബാദ്ദുഷാ

Web Desk
Last updated: June 7, 2023 2:05 PM
Web Desk
Published: June 7, 2023
Share

ദുബൈ: റോബിൻ രാധാകൃഷ്ണനെ നായകനാക്കി ഒരു സിനിമ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് പ്രൊഡക്ഷൻ കണ്ട്രോളറും നിർമ്മാതാവുമായ ബാദ്ദുഷാ വ്യക്തമാക്കി. എഡിറ്റോറിയലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.

എൻ്റെ ഉടമസ്ഥതയിലുള്ള മാറ്റ്നി എന്ന ഓണ്ലൈൻ പ്ലാറ്റ്ഫോമിൽ ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥികളെ വച്ച് ഒരു അഭിമുഖപരിപാടി നടത്തിയിരുന്നു. ഇതിനായി ഞാൻ റോബിനെ വിളിച്ചിരുന്നു. അങ്ങനെയാണ് റോബിനെ പരിചയപ്പെടുന്നത്. പിന്നീട് റോബിൻ എൻ്റെ വീട്ടിൽ വരികയും എന്നെ നേരിൽ കാണുകയുമൊക്കെ ചെയ്തു. എന്നാൽ ഒരിക്കലും ഒരു റോബിനെ വച്ചൊരു സിനിമ ഞാൻ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു പ്രൊജക്ടുമില്ല. എന്നാൽ അങ്ങനെയൊരു വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടു – ബാദ്ദുഷാ പറഞ്ഞു.

ബിഗ് ബോസ് നാലാം സീസണിൽ നിന്നും പുറത്താക്കപ്പെട്ട ഡോ.റോബിൻ രാധാകൃഷ്ണനെ നായകനാക്കി ബാദ്ദുഷാ സിനിമ നിർമ്മിക്കുന്നതായി ഒരു ഘട്ടത്തിൽ വാർത്ത വന്നിരുന്നു. ഒരു സൂപ്പർതാര ചിത്രത്തിൽ വില്ലൻ വേഷത്തിൽ റോബിൻ വരുമെന്നും പിന്നീട് വാർത്ത വന്നു. ഡിആർആർ പ്രൊഡക്ഷൻ എന്ന പേരിൽ സ്വന്തം നിർമ്മാണ കമ്പനി തുടങ്ങുമെന്നും സ്വയം നായകനായി ചിത്രങ്ങൾ നിർമ്മിക്കുമെന്നും ഡോ.റോബിൻ പിന്നീട് വ്യക്തമാക്കിരുന്നു.

സ്വന്തം നിർമ്മാണ കമ്പനിയുടെ പ്രൊഡക്ഷനിലുള്ള റോബിൻ്റെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് പുറത്തു വന്നു. രണ്ട് കൈയിലും വാച്ച് കെട്ടി നിൽക്കുന്ന റോബിൻ്റെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. രാവണയുദ്ധം എന്നാണ് ഈ സിനിമയ്ക്ക് പേരിട്ടത്. ഒരു വാച്ച് കഥാപാത്രത്തിന് സ്വന്തം സമയം നോക്കാനും മറ്റേ വാച്ച് വില്ലൻ്റെ സമയം നോക്കാനുമാണ് എന്നായിരുന്നു റോബിൻ വിശദീകരിച്ചത്. ഈ ചിത്രം സംവിധാനം ചെയ്യുന്നതും റോബിനാവും എന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാവുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഈ പോസ്റ്ററിനെക്കുറിച്ചോ ഈ സിനിമയെക്കുറിച്ചോ പിന്നീട് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

 

View this post on Instagram

 

A post shared by Editoreal (@editoreallive)

TAGGED:badushaDr RobinProduction ControllerRobin Radhakrishnan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

Entertainment

ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴകം

December 29, 2023
Entertainment

‘തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ ബോറാണെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, വിമര്‍ശനം വേണ്ട’; പദ്മരാജന്റെ മകന്‍

December 11, 2023
Entertainment

ചിങ്ങം ഒന്ന്: പതിമൂന്ന് മലയാള സിനിമകളുടെ ഷൂട്ടിംഗിന് ഇന്ന് തുടക്കം

August 17, 2023
Entertainment

നസ്രിയയും ബേസിലും ഒന്നിക്കുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ മോഷൻ പോസ്റ്റർ പുറത്ത്

September 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?