EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെസ്റ്റോ ഗ്രൂപ്പിന് ഗോ ഗ്രീൻ സുസ്ഥിരതാ അംഗീകാരം ലഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > നെസ്റ്റോ ഗ്രൂപ്പിന് ഗോ ഗ്രീൻ സുസ്ഥിരതാ അംഗീകാരം ലഭിച്ചു
Business

നെസ്റ്റോ ഗ്രൂപ്പിന് ഗോ ഗ്രീൻ സുസ്ഥിരതാ അംഗീകാരം ലഭിച്ചു

Web Desk
Last updated: July 8, 2026 2:15 PM
Web Desk
Published: July 8, 2026
Share

ദുബായ്: ബിസിനസ് പ്രവർത്തനങ്ങൾ പേപ്പർ രഹിതമാക്കുന്നതിൽ മികച്ച പരിസ്ഥിതി സൗഹ്യദ നേട്ടം കൈവരിച്ചതിന് പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന് അംഗീകാരം. പ്രമുഖ ഐ.ടി കമ്പനിയായ ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് എൽ.എൽസി (Cube Innovators Technologies LLC) നൽകുന്ന ഈ വർഷത്തെ ‘ഗോ ഗ്രീൻ സസ്റ്റൈനബിലിറ്റി’ (Go Green Sustainability Recognition) പുരസ്കാരത്തിനാണ് നെസ്റ്റോ ഗ്രൂപ്പ് അർഹരായത്. പരമ്പരാഗതമായി പേപ്പറുകൾ ഉപയോഗിച്ച് നടത്തിയിരുന്ന കോർപറേറ്റ് ഓഫീസ് പ്രവർത്തനങ്ങൾ, അതീവ സുരക്ഷിതമായ ഡിജിറ്റൽ സംവിധാനത്തിലേക്ക് വിജയകരമായി മാറ്റിയതിനാണ് നെസ്റ്റോയ്ക്ക് ഈ അംഗീകാരം ലഭിച്ചത്

യുഎഇയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നായ നെസ്റ്റോ, തങ്ങളുടെ എച്ച്‌ആർ, ഫിനാൻസ്, സ്റ്റോറുകൾ, ബാക്ക് ഓഫീസ് തുടങ്ങിയ എല്ലാ പ്രധാന വിഭാഗങ്ങളെയും ‘കണ്ടന്റ്വേഴ്‌സ് ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റം’ വഴി ഡിജിറ്റൽ വർക്ക് ഫ്ലോയിലേക്ക് മാറ്റി.  ഈ പദ്ധതിയിലൂടെ ഏകദേശം 33 മില്യൺ രേഖകളാണ് നെസ്റ്റോ ഡിജിറ്റൈസ് ചെയ്തത്. ഇതോടെ പ്രതിവർഷം 15 ലക്ഷത്തോളം പേപ്പറുകളുടെ ഉപയോഗം ഒഴിവാക്കാൻ നെറ്റോക്കള സാധിച്ചു. പുതിയ ഡിജിറ്റൽ സംവിധാനം വഴി പേപ്പർ, പ്രിന്റിങ്, ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലം എന്നിവയ്ക്കായുള്ള ചെലവുകൾ 80 ശതമാനം വരെ കുറയ്ക്കാനും കഴിഞ്ഞു. കൂടാതെ, ജീവനക്കാർ മാനുവലായി ഫയലുകൾ കൈകാര്യം ചെയ്യുന്ന സമയത്തിൽ 65 ശതമാനത്തോള ലാഭിക്കാനും സാധിച്ചിട്ടുണ്ട്.

നെസ്റ്റോയുടെ 77 ബിസിനസ് യൂനിറ്റുകളിലായി ജീവനക്കാരുടെ വിവരങ്ങൾ ശമ്പളം, ഫിനാൻസ് അപ്രൂവലുകൾ, ഇൻവോയ്‌സ് മാനേജ്മെന്റ് തുടങ്ങിയവയെല്ലാം ഇപ്പോൾ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനപ്പുറം പ്രവർത്തനക്ഷമത വർധിപ്പിക്കാനും, ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം ലാഭിക്കാനും, കൂടുതൽ ചടുലവും ആധുനികവുമായ തൊഴിൽ രീതികൾ കെട്ടിപ്പടുക്കാനും ഈ നവീകരണത്തിലൂടെ സാധിച്ചു.   ‘സുസ്ഥിരതയും ഡിജിറ്റൽ ഇന്നൊവേഷനും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്നും അതിലൂടെ ബിസിനസിലും പരിസ്ഥിതിയിലും വലിയ മാറ്റങ്ങൾ വരുത്താമെന്നും നെസ്റ്റോ ഗ്രൂപ്പ് തെളിയിച്ചുകാട്ടിയിരിക്കുന്നു. പേപ്പർ രഹിത പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിലൂടെ നെസ്റ്റോ റീട്ടെയിൽ മേഖലക്ക് മാതൃകയായി മാറിയിരിക്കുകയാണ്. സാങ്കേതികവിദ്യക്ക് പ്രവർത്തന മികവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് സാധ്യമാക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു.  മാറ്റത്തിൻ്റെ ഈ യാത്രയിൽ നെസ്റ്റോയുടെ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്

ഈ സംരംഭത്തെ അഭിനന്ദിച്ച് ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് എൽഎൽസി ഗ്ലോബൽ ഡയറക്‌ടർ സെബി സിറിയക് പറഞ്ഞു. ഡിജിറ്റൽ നവീകരണത്തിലൂടെ പരിസ്ഥിതി സംരക്ഷണവും പ്രവർത്തന മികവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് നെസ്റ്റോ തെളിയിച്ചതായി സെബി സിറിയക് കൂട്ടിച്ചേർത്തു.   നെസ്റ്റോയുടെ പേപ്പർ രഹിത പരിവർത്തനം അവരുടെ വിപുലമായ പരിസ്ഥിതി സൗഹ്യദ കാമ്പെയ്നുകളുടെ ഭാഗമാണ്. മറ്റ് പ്രധാന ഗ്രീൻ സംരംഭങ്ങൾ ഇവയാണ്:

ഗ്രീൻ ഹോപ്പ് ഇനിഷ്യേറ്റീവ് (Green Hope Initiative): ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കുറക്കുക എന്ന യുഎഇയുടെ കാഴ്‌പ്പാടിനെ പിന്തുണച്ചുകൊണ്ട്, വീണ്ടും ഉപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.

ഗ്രീൻ വെയർഹൗസ് (Green Warehouse): നെസ്റ്റോയുടെ സെൻട്രൽ വെയർഹൗസിൽ സോളാർ പാനലുകൾ സ്ഥാപിച്ച് കാർബൺ പുറന്തള്ളൽ കുറക്കുകയും പുനരുപയോഗ ഊർജം വർധിപ്പിക്കുകയും ചെയ്യുന്നു.

ഗ്രീൻ ഇമാറാത്ത് ഇനിഷ്യേറ്റീവ് (Green Emarat Initiative): പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പുതിയ പച്ചക്കറികളും ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുഎഇയിലെ കർഷകരെ പിന്തുണക്കുകയും പ്രാദേശിക സ്രോതസ്സുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇനാം ആപ്പിലൂടെ ഇ-റസീപ്റ്റുകൾ (E-receipts through the INAAM App): ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബില്ലുകൾ ലഭ്യമാക്കുന്നു, പേപ്പർ റസീപ്റ്റുകളുടെ പ്രിന്റ്റിങ് ഒഴിവാക്കുന്നു.

‘സുസ്ഥിരത എന്നത് ഞങ്ങളുടെ ദീർഘകാല ബിസിനസ് നയങ്ങളുടെ അവിഭാജ്യ ഘടകമാണ്.  പേപ്പർ രഹിത മാറ്റത്തിലൂടെ പ്രതിവർഷം ഏകദേശം 15 ലക്ഷം പേപ്പറുകളുടെ ഉപയോഗം ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇത് പരിസ്ഥിതി മലിനീകരണം കുറക്കുന്നു. ഇലക്ട്രോണിക് ഇൻവോയ്‌സിങ്ങിനെയും ഡിജിറ്റൽ ഡോക്യുമെന്റേഷനെയും ആശ്രയിക്കാൻ ഞങ്ങളുടെ വെണ്ടർമാരെയും ബിസിനസ് പങ്കാളികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.  ‘ഗോ ഗ്രീൻ’ സംരംഭം കൂടുതൽ വ്യാപിപ്പിക്കുന്നതിലൂടെ ഹരിതാഭമായ റീട്ടെയിൽ വ്യവസ്ഥിതിക്ക് ഞങ്ങൾ സംഭാവന നൽകുന്നു’  -നെസ്റ്റോ ഗ്രൂപ്പ് എച്ച്ആർ ആൻഡ് അഡ്മിൻ മാനേജർ എൻ.പി. ഷംസുദ്ദീൻ വിശദീകരിച്ചു.

ശക്തവും പരിസ്ഥിതി സൗഹ്യദവുമായ ഒരു റീട്ടെയിൽ വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനായി നെസ്റ്റോ ഗ്രൂപ്പ് ചുവടുവെക്കുന്നതിന്റെ തെളിവാണ് ഈ പുരസ്കാരം.

TAGGED:NestoUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

March 14, 2023
Business

ഈ ക്രിസ്തുമസും എല്ലാ വർഷത്തെയും പോലെ മതിയോ?

December 20, 2023
Business

കിട്ടിയത് പതിനായിരത്തിലേറെ പരാതികൾ: വിമാനക്കമ്പനികളുടെ യോഗം വിളിച്ച് കേന്ദ്രം

October 26, 2023
BusinessNews

ആമസോണിനോപ്പം ‘ഫ്രഷ് റ്റു ഹോം’ സൌദിയിലേക്ക്; ഫണ്ടിംഗിൽ സമാഹരിച്ചത് 104 മില്യണ്‍ ഡോളർ

February 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?