ദില്ലി: 2023 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് മാസന്തിയും ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാറൂഖ് ഖാനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മിസ്സിറ്റ് ചാറ്റർജി എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
പൂക്കാലം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച വിജയരാഘവനാണ് മികച്ച സഹനടൻ. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ കരുത്തുറ്റ അഭിനയപ്രകടനത്തിലൂടെ ഉർവശി മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും പൂക്കാലത്തിനാണ്. ഇതേ ചിത്രത്തിലെ എഡിറ്റിംഗിന് മിഥുൻ മുരളി മികച്ച എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
വാത്തി എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ജിവി പ്രകാശ് കുമാറാണ് മികച്ച സംഗീത സംവിധായകൻ. ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ല പുരസ്കാരം 2018-ന് ലഭിച്ചു.
മറ്റു പുരസ്കാരങ്ങൾ –
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സാം ബഹാദുർ
മികച്ച ജനപ്രിയ ചിത്രം: റോക്കി ഓർ റാണി കി പ്രേം കഹാനി