EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
News

സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ

Web Desk
Last updated: May 7, 2026 1:05 PM
Web Desk
Published: May 7, 2026
Share

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ ഇടപെടൽ നടത്താൻ മുസ്ലീംലീഗ്. ജനവികാരം വിഡി സതീശന് അനുകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതാക്കൾക്കിടയിൽ ഉണ്ടായ ധാരണ. പ്രതിപക്ഷ നേതാവെന്ന നിലയിൽ വിഡി സതീശൻ്റെ പ്രവർത്തനത്തിന് കൂടിയാണ് ജനം വോട്ട് ചെയ്തതെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണം എന്നാണ് ലീഗ് എഐസിസി നിരീക്ഷകരോട് ആവശ്യപ്പെടുക. ലീ​ഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക

അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ സതീശന് പിന്തുണയുമായി രംഗത്തിറങ്ങിയ മുസ്ലീംലീഗിനെതിരെ കെ.സി ഗ്രൂപ്പിലെ പ്രമുഖനായ മാത്യു കുഴൽനാടൻ രംഗത്തെത്തി. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേ​ഹം വ്യക്തമാക്കി. വിജയം ആരും മറക്കരുത്. ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുനെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

അതേസമയം ജയിച്ച കോൺ​ഗ്രസ് എംഎൽഎമാരെല്ലാം ഇന്ദിരാഭവനിൽ എത്തിയതിന് പിന്നാലെ കോൺ​ഗ്രസ് നിയമസഭാ കക്ഷിയോ​ഗം ആരംഭിച്ചു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും യോ​ഗത്തിൽ പങ്കെടുക്കുുന്നുണ്ട്. യോ​ഗത്തിന് ശേഷം എംഎൽഎമാരെ ഒറ്റയ്ക്ക് കണ്ട് എഐസിസി നിരീക്ഷകർ മുഖ്യമന്ത്രി പദവിയിലേക്ക് അവരുടെ അഭിപ്രായം കേൾക്കും. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കരുതെന്ന് വിഡി സതീശൻ വിഭാ​ഗം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം താജ് ഹോട്ടലിൽ താമസിക്കുന്ന എഐസിസി നിരീക്ഷകരെ ഇന്ന് പുല‍ർച്ചെ മുതൽ വിവിധ കോൺ​ഗ്രസ് നേതാക്കൾ നേരിട്ടെത്തി കണ്ടിരുന്നു. വിഡി സതീശൻ, വിഎം സുധീരൻ, കെ സുധാകരൻ എന്നിവരെല്ലാം നിരീക്ഷകരെ ഇതിനോടകംകണ്ടു മടങ്ങി. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

 

 

TAGGED:IUMLMathew KuzhalnadanMUSLIM LEAGUE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

ആർട്ട്മസ്-1 ചന്ദ്രനിലേക്ക്

August 29, 2022
News

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വനിതകളും പുതുമുഖങ്ങളും?;സിപിഎം നിര്‍ണായക യോഗം ഇന്ന്

February 16, 2024
News

ഷാജൻ സ്കറിയയ്ക്ക് ലക്നൗ കോടതിയുടെ വാറണ്ട്, ഹാജരാകുന്നതിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം നിരസിച്ച് കോടതി

June 7, 2023
News

‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു

September 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?