EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കലങ്ങി മറിഞ്ഞ് ​ഗോവൻ രാഷ്ട്രീയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > കലങ്ങി മറിഞ്ഞ് ​ഗോവൻ രാഷ്ട്രീയം
Editoreal PlusNews

കലങ്ങി മറിഞ്ഞ് ​ഗോവൻ രാഷ്ട്രീയം

News Desk
Last updated: September 14, 2022 8:09 AM
News Desk
Published: September 14, 2022
Share

രാജ്യത്ത് കോൺ​ഗ്രസ് അപ്രത്യക്ഷമാകുമെന്ന ബിജെപിയുടെ വെല്ലുവിളിയെ ഒരു തരത്തിലും പ്രതിരോധിക്കാൻ കോൺ​ഗ്രസിന് ആവുന്നില്ല. മറുകണ്ടം ചാടലും കുതിരകച്ചവടവും നിത്യസംഭവമാകുന്ന ​ഗോവൻ രാഷ്ട്രീയത്തിൽ വീണ്ടും ഒരു വഴിത്തിരിവ് സംഭവിച്ചിക്കുകയാണ്. ​

ഗോവയിലെ കോൺ​ഗ്രസിന്റെ പ്രമുഖ നേതാവും മുൻ മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെയുള്ള എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ​ഗോവയിൽ ബിജെപി നിരന്തരം നടത്തുന്ന രാഷ്ട്രീയ തന്ത്രങ്ങളുടെ ഫലമാണ് ഈ കൊഴിഞ്ഞു പോക്കും.

​ഗോവയിലെ കോൺ​ഗ്രസ് നേതാക്കളുടെ ചുവടുമാറ്റം ശരിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷെട്ട് പറഞ്ഞു. ദിംഗബര്‍ കമ്മത്തിനെ കൂടാതെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ, ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലൈക്‌സോ സെക്വയ്‌റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേരാന്‍ സാധ്യത.

കോണ്‍ഗ്രസിന് നിലവില്‍ 11 എംഎല്‍എമാരാണുള്ളത്. എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സഭയില്‍ കോണ്‍ഗ്രസിന് മൂന്ന് എംഎല്‍എമാര്‍ മാത്രമേ ഉണ്ടാവൂ.
നേരത്തെയും മൈക്കല്‍ ലോബോയുടെയും ദിഗംബര്‍ കമ്മത്തിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ആ ശ്രമം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ വീണ്ടും സാഹചര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണിപ്പോൾ.

ഇന്ത്യയുടെ മേലറ്റത്തുനിന്നും തുടങ്ങിയ കൊഴിഞ്ഞു പോക്കിന് തടയിടാൻ ഇതുവരെ കോൺ​ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലായെന്നത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ ദുരന്തത്തിന്റെ സൂചനയാണ്. ബിജെപിയെ ചെറുക്കാനും കോൺ​ഗ്രസിനെ രക്ഷിക്കാനുമായി രാഹുൽ ​ഗാന്ധി നടത്തുന്ന 3500ൽ പരം കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്ര തുടങ്ങിയ സമയത്താണ് ഒരറ്റം തകർന്നുകൊണ്ടിരിക്കുന്നതും ഏറെ ശ്രദ്ധേയമാണ്.

ശക്തവും ഉത്തരവാദിത്വവുമുള്ള നേതൃത്വമാണ് കോൺ​ഗ്രസിന് അപ്പോൾ ആവശ്യം. താരതമ്യേന കോൺ​ഗ്രസിന് വേരോട്ടമുള്ള കേരളത്തിൽ ബിജെപിക്കെതിരായ ജോഡോ യാത്രയുടെ ലക്ഷ്യവും ചർച്ചയാവുകയാണിപ്പോൾ. വെല്ലുവിളികൾ നേരിടുന്നിടത്ത് യാതൊരു ചെറുത്തുനിൽപ്പും നടത്താതെ പരോക്ഷമായി ബിജെപിക്ക് വളരാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയാണ് കോൺ​ഗ്രസ്.

TAGGED:BJPCongressGoan politics
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ദീപാവലി ആഘോഷത്തിൽ ദുബായ്

October 22, 2022
News

സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഇ.ഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റില്ല, ഹര്‍ജി തള്ളി സുപ്രീം കോടതി

April 10, 2023
News

ഞായറാഴ്ച മുതൽ കാലവർഷം ശക്തിപ്പെടും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശവാസികൾക്ക് മുന്നറിയിപ്പ്

June 16, 2023
News

യുഎഇയിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

October 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?