EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
News

ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം

Web Desk
Last updated: May 8, 2026 1:05 PM
Web Desk
Published: May 8, 2026
Share

കോഴിക്കോട്: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ മുസ്ലീലീഗിൽ ധാരണ. നിലവിൽ നാല് പേരുകളിലാണ് ധാരണയായത്. അഞ്ചാം മന്ത്രിസ്ഥാനത്തിൽ യുഡിഎഫിലെ ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമതീരുമാനം. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, കെ.എം ഷാജി. എൻ.ഷംസുദ്ദീൻ എന്നിവരെയാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് ലീഗ് പരിഗണിക്കുന്നത്. കെ.എം ഷാജി നിലവിൽ മലപ്പുറം വേങ്ങരയിൽ നിന്നുള്ള മന്ത്രിയാണെങ്കിലും കോഴിക്കോടിൻ്റെ ചുമതലയോടെയാവും മന്ത്രിസഭയിലേക്ക് എത്തുക. അഞ്ചാം മന്ത്രിസ്ഥാനം കിട്ടുന്ന പക്ഷം മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും ക്യാബിനറ്റിൽ എത്തും.

അതേസമയം കാലങ്ങളായി മുസ്ലീംലീ​ഗ് യുഡിഎഫ് സർക്കാരുകളിൽ കൈകാര്യം ചെയ്തു വരുന്ന വിദ്യാഭ്യാസ വകുപ്പ് ഇപ്രാവശ്യം കൈവിടേണ്ടി വന്നേക്കും എന്നാണ് സൂചന. ക്രൈസ്തവ സഭകളുടെ അടക്കം താത്പാര്യം കൂടി പരി​ഗണിച്ചാണ് ഈ നീക്കം. പിണറായി സർ‍ക്കാരിൽ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നിങ്ങനെ രണ്ടായിട്ടാണ് വകുപ്പിനെ വിഭജിച്ചത്. ആ രീതിയിൽ ലീ​ഗും കോൺ​ഗ്രസും കൂടി വകുപ്പ് കൈകാര്യം ചെയ്യാനും സാധ്യതയുണ്ട്. വിദ്യാഭ്യാസവകുപ്പ് വിട്ടുകൊടുക്കേണ്ടി വന്നാൽ പകരം ആരോ​ഗ്യവകുപ്പോ റവന്യൂ വകുപ്പോ ആണ് ലീ​ഗ് ലക്ഷ്യം വയ്ക്കുന്നത്.

അവസാനത്തെ ഉമ്മൻചാണ്ടി സർക്കാരിൽ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ആ നിയമസഭയിൽ കോൺ​ഗ്രസിന് 38 എംഎൽഎമാരും ലീ​ഗിന് 20 എംഎൽഎമാരുമായിരുന്നു ഉണ്ടായിരുന്നത്. ഈ അം​ഗബലം വച്ചാണ് മുസ്ലീംലീ​ഗ് അഞ്ചാം മന്ത്രിസ്ഥാനം സമ്മ‍ർദ്ദത്തിലൂടെ വാങ്ങിയെടുത്തത്. അന്നത് വലിയ രാഷ്ട്രീയവിവാദവും സമുദായങ്ങൾക്കിടയിൽ വലിയ പ്രശ്നവുമായി മാറിയിരുന്നു. എന്നാൽ നിലവിലെ സഭയിൽ കോൺ​ഗ്രസിന് 63 എംഎൽഎമാരുള്ളതിനാൽ അഞ്ചാം മന്ത്രിസ്ഥാനത്തിന് വേണ്ടി ലീ​ഗി​ന് അവകാശ വാദമുന്നയിക്കാൻ പരിമിതിയുണ്ട്.

അഞ്ചാം മന്ത്രിസ്ഥാനം കിട്ടാത്തപക്ഷം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികൾക്ക് വേണ്ടി ലീ​ഗ് വാദം ശക്തമാക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന എം.കെ മുനീർ, കെ.പി.എ മജീദ് എന്നിവർക്ക് ക്യാബിനറ്റ് പദവി ഉറപ്പാക്കാനും ലീ​ഗിൽ തീരുമാനമായിട്ടുണ്ട്. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം കിട്ടിയാൽ മുനീറിനെ ആ പദവിയിലേക്ക് ലീ​ഗ് പരി​ഗണിക്കും. ലീ​ഗിന് കിട്ടുന്ന ബോർഡ്, കോർപ്പറേഷൻ പദവികളിലേക്ക് സീറ്റ് കിട്ടാതെ പോയവരെയും പരി​ഗണിക്കും. മന്ത്രിമാരുടെ സ്റ്റാഫ് അം​ഗങ്ങളുടെ നിയമനത്തിന് പിഎംഎ സലാം അധ്യക്ഷനായുള്ള സമിതിയേയും ലീ​ഗ് നിയമിക്കും. സ്വന്തം ഇഷ്ടപ്രകാരമോ ബന്ധുക്കളേയോ സ്റ്റാഫ് അം​ഗമായി നിയമിക്കാൻ പാടില്ലെന്നാണ് ലീ​ഗ് നേതൃത്വത്തിൻ്റെ നിർദേശം.

TAGGED:IUMLKM ShajiLeagueMUSLIM LEAGUEPK BasheerPK Kunhalikutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

കാണാതായ കരുനാ​ഗപ്പളളി സ്വദേശി വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയത്;പ്രതി ജയചന്ദ്രൻ പിടിയിൽ

November 19, 2024
News

സമാധാനത്തിനുള്ള നോബേൽ നേടിയ ബിയാലിയാറ്റ്സ്കിക്ക് 10 വർഷം തടവ്

March 4, 2023
News

എ.ഐ ഡീപ്പ് ഫേക്ക് വഴി തട്ടിപ്പ്: ഇരയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വാട്‌സ്ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിച്ചു

July 17, 2023
News

വിവാഹപന്തൽ ഉയരേണ്ട വീട്ടിലാണിപ്പോൾ മരണപന്തൽ ഉയ‍ർന്ന്: സഹോദരിയുടെ മരണത്തിൽ വിതുമ്പി ആശിഷ് ദാസ് ഐഎഎസ്

May 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?