EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വടക്കേ ഇന്ത്യയിലേക്ക് കടക്കാതെ കാലവ‍ർഷം, വരൾച്ചാ ഭീതിയിൽ രാജ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വടക്കേ ഇന്ത്യയിലേക്ക് കടക്കാതെ കാലവ‍ർഷം, വരൾച്ചാ ഭീതിയിൽ രാജ്യം
News

വടക്കേ ഇന്ത്യയിലേക്ക് കടക്കാതെ കാലവ‍ർഷം, വരൾച്ചാ ഭീതിയിൽ രാജ്യം

Web Desk
Last updated: June 20, 2026 12:08 PM
Web Desk
Published: June 20, 2026
Share

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ വരൾച്ചാ ഭീതിയിൽ രാജ്യം. സാധാരണ ജൂൺ ഒന്നിന് കേരളത്തിൽ എത്തുന്ന കാലവർഷം അവിടെ നിന്നും പതിയെ വടക്കോട്ട് നീങ്ങി രണ്ട് മാസം കൊണ്ട് രാജ്യത്ത് എല്ലായിടത്തും മഴ എത്തിക്കുകയാണ് പതിവ്.

ഇക്കുറി മെയ് അവസാന വാരം എത്തും എന്നു കരുതിയ കാലവർഷം കേരളത്തിലെത്തിയതായി ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായത് ജൂൺ നാലിനാണ്. കേരളത്തിൽ എത്തുന്ന മൺസൂൺ മേഘങ്ങൾ പത്ത് ദിവസം കൊണ്ട് മുംബൈയിൽ എത്തുന്നതാണ് രീതിയെങ്കിൽ ഇതുവരെയും അവിടേക്ക് മഴ ലഭിച്ചിട്ടില്ല. ചരിത്രം പരിശോധിച്ചാൽ സാധാരണ ജൂൺ ഇരുപതോടെ കാലവ‍ർഷം ഗുജറാത്തിൽ എത്തേണ്ടതാണ്.

കേരളത്തിലെത്തിയ കാലവർഷം മുന്നോട്ട് നീങ്ങാതെ നിൽക്കുന്നതാണ് പ്രധാന പ്രതിസന്ധി. ബംഗാൾ ഉൾക്കടലും  അറബിക്കടലും നിർജീവമായതാണ്  പ്രധാന കാരണം . കാലവർഷത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കാരണമാകുന്ന ന്യുമർദ്ദങ്ങൾ  ബംഗാൾ ഉൾക്കടലിലും   അറബിക്കടലിലും  ഇതുവരെ രൂപപെട്ടില്ല അടുത്ത ആഴ്ച  ബംഗാൾ ഉൾക്കടൽ ചെറുതായി സജീവമാകുന്നതോടെ  മുംബൈ ഉൾപ്പെടയുള്ള മേഖലയിൽ കാലവർഷം എത്താൻ  സാധ്യതയുണ്ട്.

അതേസമയം കാലവർഷത്തിലുണ്ടായ കുറവ് രാജ്യത്തെ വരൾച്ചയിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്. പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം രൂപപ്പെട്ടതായി വിവിധ കാലാവസ്ഥാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും കാലവർഷത്തിൻ്റെ ​ഗതിവേ​ഗത്തെ സ്വാധീനിച്ചു എന്നാണ് കരുതുന്നത്. എൽനിനോ വർഷങ്ങളിൽ പൊതുവേ കൊടും ചൂടും വരൾച്ചയും അനുഭവപ്പെട്ടാറുണ്ട് എന്നതും ആശങ്ക വർധിപ്പിക്കുന്നു.

TAGGED:Gujaratkeralamonsoonmumbairain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

നിമിഷ പ്രിയയുടെ അമ്മ യെമനിലെത്തി, ബ്ലെഡ് മണിയിൽ ചർച്ച ഉടൻ

April 21, 2024
News

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

March 6, 2024
News

വേൾഡ് ഗ്രീൻ ഇക്കണോമി ഉച്ചകോടിയുടെ തീം പ്രഖ്യാപിച്ചു

September 10, 2022
News

അനിൽ ചൗഹാൻ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?