ദുബായ്: ഇന്ത്യക്കാരുടെ ഇഷ്ട ബിസ്കറ്റ് ബ്രാൻഡായ ക്രേസ് ബിസ്‌കറ്റ്‌സ് ആഗോളവിപണിയിലേക്ക്. ക്രേസ് ബിസ്‌കറ്റ്‌സിന്റെ ഗള്‍ഫ് വിപണിയിലേക്കുള്ള പ്രവേശനം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും ക്രേസിന്റെ ബ്രാൻഡ് അംബാസഡറുമായ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ദുബായ് പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ക്രേസ് ബിസ്‌കറ്റ്‌സിന്റെയും ആസ്കോ ഗ്ലോബലിന്റെയും ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ അബ്ദുൽഅസീസ് ചൊവ്വഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ അലി സിയാൻ ചൊവ്വഞ്ചേരി തുടങ്ങിയവരും വിവിധ ഗൾഫ് രാജ്യങ്ങളിലെ ഡിസ്ട്രിബ്യൂട്ടർമാരും വ്യവസായ മേഖലയിലെ പ്രമുഖരും ബിസിനസ് പങ്കാളികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.
1980-ല്‍ ഇന്ത്യന്‍ വിപണിയിലിറങ്ങിയ ക്രേസ് ബിസ്‌കറ്റ്‌സ് സവിശേഷമായ രുചിയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രിയ സ്‌നാക് ആയി മാറി. എ.ആര്‍. റഹ്‌മാന്‍ കംപോസ് ചെയ്ത ബ്രാൻഡ് മ്യൂസിക് ജിൻഗിളും ബിസ്‌കറ്റിനൊപ്പം ഏറെ ജനപ്രിയമായി. പതിറ്റാണ്ടുകള്‍ക്ക് ശേഷം, 2019-ല്‍ അസ്‌കോ ഗ്ലോബല്‍ ഗ്രൂപ് കമ്പനി ഏറ്റെടുത്തു.
ക്രേസ് ബിസ്‌കറ്റ്‌സിന് പുതുജീവന്‍ നല്‍കി, ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ചൊവഞ്ചേരിയുടെ നേതൃത്വത്തില്‍ ബ്രാന്‍ഡ് ഏറ്റെടുക്കപ്പെട്ടത്.
ബിസ്‌കറ്റിനെ പ്രതിനിധീകരിക്കുന്ന ഒരു ബ്രാന്‍ഡ് എന്നതിലുപരി, ലോകോത്തര നിലവാരത്തില്‍ പുനര്‍ജനിച്ച ചരിത്രത്തിന്റെ ഒരേട് (a piece of history) ആണ്് ക്രേസ് എന്ന്് അബ്ദുല്‍ അസീസ് ചൊവഞ്ചേരി തന്റെ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
‘അര്‍ഥവത്ഥായ എന്തെങ്കിലും മാതൃരാജ്യത്ത് പടുത്തുയര്‍ത്തി അത് ലോകത്തിന് സമ്മാനിക്കണമെന്നത് എന്റെയൊരു സ്വപ്‌നമായിരുന്നു. ഇന്ന് ക്രേസ് ബിസ്‌കറ്റ്‌സ് ഗള്‍ഫ് വിപണിയില്‍ എത്തിയതോടെ, ആ ഒരു സ്വപ്‌നം യാഥാര്‍ഥ്യമായി. ഗൃഹാതുരതയ്ക്കും നവീനതയ്ക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന വിപണിയാണ് ഗള്‍ഫിലേത്’-അദ്ദേഹം പറഞ്ഞു.
ഇത്രയും മഹത്തായ പാരമ്പര്യത്തിന്റെ പിന്തുണയുമായി ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് അര്‍ഹിക്കുന്ന തരത്തില്‍ ആഗോളവിപണിയില്‍ ഇടംപിടിക്കുന്നുവെന്നത് തീര്‍ത്തും ഹൃദയഹാരിയായ ഒരു അനുഭവമാണ് എന്ന് മോഹന്‍ലാല്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ‘ക്രേസ് ഒരു ഇഷ്ടരുചി മാത്രമായിരുന്നില്ല, അതൊരു ഗൃഹാതുരമായ ഓര്‍മ്മയാണ്, ഇപ്പോഴത് ഒരു ഗ്ലോബല്‍ സ്‌റ്റോറി കൂടിയായി’-മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
എക്കാലത്തെയും പ്രിയപ്പെട്ട ഇന്ത്യന്‍ ഫ്‌ളേവറുകളായ ഏലക്ക, കോഫി എന്നിവയിലും ആഗോളതലത്തിൽ പ്രിയങ്കരമായ ചോക്കളേറ്റ് ചിപ്, കാരമല്‍ ഫിംഗേഴ്‌സ് എന്നിവയുടെ രൂപത്തിലും ക്രേസ് ബിസ്‌കറ്റുകള്‍ ലഭ്യമാണ്.
കോഴിക്കോട് കിനാലൂരിൽ 2022ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്ത കേരളത്തിലെ ഏറ്റവും വലിയ ഫുഡ് & കൺഫെക്ഷണറി പ്ലാന്റിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്രേസ് ബിസ്‌കറ്റ്‌സ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്ലാന്റിലെ ഏറ്റവും കുറഞ്ഞ ദൈനംദിന ഉല്‍പാദന ക്ഷമത 600 ടണ്‍ ആണ്. ഇത് 1,800 ടണ്‍വരെ കൂട്ടാനും സാധിക്കും. രുചിയിലും ഗുണത്തിലും ഉയര്‍ന്ന നിലവാരത്തോടെയാണ് ഓരോ പ്രൊഡക്റ്റും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. കമ്പനി ഗ്ലോബല്‍ എക്‌സ്‌പോര്‍ട്-റെഡി സര്‍ടിഫികേഷന്‍ നേടിയിട്ടുണ്ട്.
ഗള്‍ഫിലെ ലോഞ്ചിങ്ങോടെ, യു.എ.ഇ., സൗദി, ഖത്തർ, ബഹറൈന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലെ പ്രമുഖ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും റീറ്റെയില്‍ ശൃംഖലകളിലും ക്രേസ് ബിസ്‌കറ്റുകള്‍ ലഭ്യമായിത്തുടങ്ങി. ആര്‍.എഫ്. ഡിസ്ട്രിബ്യൂഷന്‍-നെല്ലറ ആണ് യു.എ.ഇ.യിലെ വിതരണക്കാര്‍. മാനേജിങ് ഡയറക്ടര്‍ ഷംസുദ്ദീന്‍ കരിമ്പനക്കലും സി.ഇ.ഒ.യും ഡയറക്ടറുമായ ഫസലു റഹ്‌മാനും ആര്‍.എഫ്. ഡിസ്ട്രിബ്യൂഷന്‍-നെല്ലറയക്കുവേണ്ടി ബ്രാന്‍ഡിന്റെ വിതരണത്തിന് നേതൃത്വം നല്‍കും.