EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വാതന്ത്ര്യ ദിന പ്രസംഗം : നെഹ്‌റുവിനെ ഒഴിവാക്കി സവർക്കരുടെ പേര് പരാമർശിച്ച് പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വാതന്ത്ര്യ ദിന പ്രസംഗം : നെഹ്‌റുവിനെ ഒഴിവാക്കി സവർക്കരുടെ പേര് പരാമർശിച്ച് പ്രധാനമന്ത്രി
News

സ്വാതന്ത്ര്യ ദിന പ്രസംഗം : നെഹ്‌റുവിനെ ഒഴിവാക്കി സവർക്കരുടെ പേര് പരാമർശിച്ച് പ്രധാനമന്ത്രി

News Desk
Last updated: August 15, 2022 7:02 AM
News Desk
Published: August 15, 2022
Share

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തി. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നിന്നും മോദി, ജവഹർലാൽ നെഹ്‌റുവിന്റെ പേര് ഒഴിവാക്കി സവർക്കരുടെ പേര് പരാമർശിച്ചത് ചർച്ചയാവുകയാണ്.

സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ നിന്നും നെഹ്‌റുവിന്റെ പേര് പറയാതെ പകരം സവർക്കരുടെ പേര് ചേർത്ത് പ്രസംഗിച്ചാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. കർണ്ണാടക സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കിയിരുന്നു. പകരം സവർക്കരുടെ പേര് ഉൾപ്പെടുത്തുകയും ചെയ്തു. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മോദിയും നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ പരാമർശിച്ചു കൊണ്ട് സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയത്. ” ബാപ്പു, സുഭാഷ് ചന്ദ്ര ബോസ്, അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരാണ്. എല്ലാ ഇന്ത്യക്കാരും അവരോട് എന്നും കടപ്പെട്ടവരായിരിക്കണം” – പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. 75 വർഷക്കാലമായി ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയുമാണ് ഇന്ത്യ സഞ്ചരിച്ചത്. ഇന്ത്യയുടെ ശക്തി വൈവിധ്യമാണ്. വികസിത ഇന്ത്യ, അടിമത്തം ഇല്ലാതാക്കൽ, പാരമ്പര്യത്തിൽ അഭിമാനിക്കുക, ഐക്യം, കടമ നിർവഹിക്കുക എന്നീ അഞ്ചു ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചുകൊണ്ട് വേണം ഇനി ഇന്ത്യ യാത്ര തുടരാൻ. അടുത്ത 25 വർഷങ്ങൾ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇനി പുതിയ പാതയിലൂടെയാണ് ഇന്ത്യ സഞ്ചരിക്കേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.

ചടങ്ങിൽ വ്യോമസേന ഹെലികോപ്ടറുകൾ പുഷ്പവൃഷ്ടി നടത്തി. സെറിമോണിയൽ 21 – ഗൺ സല്യൂട്ടിന് ഹോവിസ്റ്റർ തോക്കുകളാണ് ഉപയോഗിക്കുക. ചരിത്രത്തിലാദ്യമായാണ് ഇത്തരം തോക്കുകൾ ഗൺ സല്യൂട്ടിന് ഉപയോഗിക്കുന്നത്. എൻ സി സി യുടെ സ്പെഷ്യൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 സ്ഥലങ്ങളിൽ നിന്നും വന്നിട്ടുള്ള 127 കേഡറ്റുകളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

TAGGED:Independence DayNarendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ അവസാനിപ്പിച്ച് ഫെയ്സ്ബുക്ക്

October 15, 2022
News

താനൂ‍ർ ബോട്ടപകടം: അൽപം ഉളുപ്പുണ്ടെങ്കിൽ മന്ത്രി റിയാസ് രാജിവയ്ക്കണം

May 8, 2023
BusinessNews

KUWJ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് പിന്തുണയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

April 4, 2026
News

ലോകകപ്പ് മത്സരങ്ങൾ ഒരുമിച്ചിരുന്നു കാണാൻ വീടും സ്ഥലവും വിലയ്ക്ക് വാങ്ങി ആരാധകർ 

November 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?