കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കൊച്ചിയിലെത്തും. നാവികസേന വിമാനത്താവളത്തില്‍ വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രി എത്തുക. മോദിയുടെ കൊച്ചി സന്ദര്‍ശനത്തിന് വിപുലമായ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പെരുമാന്നൂര്‍ ജംഗ്ഷന്‍ മുതല്‍ തേവര കോളേജ് വരെ റോഡ്‌ഷോയായാണ് യാത്ര. റോഡ് ഷോയുടെ ദൂരം 1.2 കിലോമീറ്ററില്‍ നിന്ന് 1.8 കിലോമീറ്ററായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കോളേജ് ഗ്രൗണ്ടില്‍ യുവം-23 പരിപാടിിയല്‍ പ്രധാനമന്ത്രി പങ്കെടുക്കും. കോജേജ് ഗ്രൗണ്ടില്‍ 20,000ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് അനുമാനം.
രാത്രി താജ് മലബാര്‍ ഹോട്ടലില്‍ വെച്ച് മോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരും പ്രമുഖ വ്യക്തികളുമായി ചര്‍ച്ച നടത്തും.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന മോദി പത്തരയോടെ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. 11 ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും. ഒപ്പം 3200 കോടി വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 12 മണിയോടെ ദാദ്ര നഗര്‍ഹവേലിയിലേക്ക് പോകും.