ഗുരുവായൂർ: 32 പവൻ തൂക്കമുള്ള സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ഭാര്യ ദുർഗ സ്റ്റാലിൻ. 14 ലക്ഷത്തിലേറെ രൂപയാണ് കിരീടത്തിന്‍റെ മൂല്യം. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയാണ് കീരീടം സമർപ്പിച്ചത്.
കീരീടം തയ്യാറാക്കാനുള്ള അളവ് നേരത്തെ തന്നെ ക്ഷേത്രത്തിൽ നിന്നും വാങ്ങിയിരുന്നു. ദുർഗ സ്റ്റാലിൻ മുൻപ് പലതവണ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. കിരീടത്തിനൊപ്പം തന്നെ മിച്ചം വരുന്ന ചന്ദനം അരയ്ക്കുന്നതിനുള്ള മെഷീനും ക്ഷേത്രത്തിൽ വഴിപാടായി നൽകി