EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ആള്‍ദൈവം പോക്‌സോ കേസില്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ആള്‍ദൈവം പോക്‌സോ കേസില്‍ അറസ്റ്റില്‍
News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ആള്‍ദൈവം പോക്‌സോ കേസില്‍ അറസ്റ്റില്‍

Web News
Last updated: June 21, 2023 5:03 AM
Web News
Published: June 21, 2023
Share

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത 60 കാരനായ ആള്‍ദൈവം അറസ്റ്റില്‍. ആള്‍ദൈവമായ പൂര്‍ണാനന്ദയെയാണ് അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം വെങ്കോജിയിലുള്ള ജ്ഞാനാനന്ദ ആശ്രമം മേധാവിയാണ് 60 കാരനായ പൂര്‍ണാനന്ദ. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. 15 കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയാരുന്നെന്നാണ് പരാതി. ഒരു ദശാബ്ദത്തിനിടെ രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാല് തിരുമ്മാന്‍ എന്ന വ്യാജേന രാത്രി 9 മണിക്ക് ശേഷം പൂര്‍ണാനന്ദയുടെ മുറിയിലേക്ക് വിളിച്ച് വരുത്തുകയും എല്ലാ തരത്തിലും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയുമായിരുന്നെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ത്രിവിക്രം വര്‍മ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി തിരുമല എക്‌സ്പ്രസില്‍ കയറി വിജയവാഡയില്‍ എത്തുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് പൂര്‍ണാനന്ദ എം വി പി ക കോളനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയമൊഴിവാക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയത്.

പൂര്‍ണാനന്ദയ്‌ക്കെതിരെ പോക്‌സോ വകുപ്പ് പര്കാരം കേസെടുത്തു. ആശ്രമത്തില്‍ 12 കുട്ടികളും ആറ് സ്റ്റാഫുമാരും ആണ് ഉള്ളത്. 12 പേരില്‍ എട്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണുള്ളത്.

TAGGED:godmanPOCSO casepolice arrested
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

മുളകും ഗ്രിഗറിയും പിന്നെ ഗിന്നസും

November 10, 2022
News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

October 5, 2023
News

ഷട്ടിൽ ബസ് സർവീസുകളുടെ സയമം കൂട്ടി

April 15, 2023
News

ബയോഡാറ്റയില്‍ മഹാരാജാസിന്റെ പേര് കൈപ്പിഴ; വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ദിവ്യ

June 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?