മില്‍ട്ടണ്‍ കെയ്ന്‍സ് മലയാളി അസോസിയേഷന്‍ (മിക്മ) സ്പ്രിംഗ്‌ഫെസ്റ്റ് 2023 മെയ് ആറിന് മില്‍ട്ടണ്‍ കെയ്‌നസ് സ്റ്റാന്റ്റണ്‍ബറി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങളുടെ മാറ്റു കൂട്ടി കൊണ്ട്, കോറോണഷന്‍ ഡേ കൂടി ഇതിനോടാനുബന്ധിച്ചു ആഘോഷിച്ചു.
നാട്ടില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ അമ്മമാരാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മിക്മ കുടുംബത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആസ്വദിക്കാന്‍ മില്‍ട്ടണ്‍ കെയ്ന്‍സ് മലയാളികളെ കൂടാതെ യു.കെയിലെ വിവിധ പ്രദേശത്തുനിന്നുള്ളവര്‍ സന്നിഹിതരായി.
ഉദ്ഘാടന പ്രസംഗം നടത്തിയത് മിക്മ പ്രസിഡന്റ് ഡോക്ടര്‍ സുരേഷ് മേനോന്‍ ആയിരുന്നു. മില്‍ട്ടണ്‍ കെയ്ന്‍സ് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ മിക്ക് ലെഗും ഭാര്യ മാന്‍ഡി ലെഗും പങ്കെടുത്ത പരിപാടിയില്‍ മിക്മ കുടുംബത്തിലെ കേരളത്തിന്റെ ഉന്നത കലാ സാംസ്‌കാരിക പാരമ്പര്യത്തെ ഇവര്‍ക്ക് പരിചയപ്പെടുത്തി. കലയ്ക്കും സംസ്‌കാരത്തിനും, മിക്മ കൊടുക്കുന്ന പ്രാധാന്യവും അവയെ എങ്ങനെ ജീവിതകാല സൗഹൃദങ്ങളായി മാറ്റാമെന്നും, മിക്മ കലാരൂപങ്ങളിലൂടെ വ്യക്തമാക്കി.
20-ാം വര്‍ഷത്തിലേക്കു കടക്കുന്ന ഈ അവസരത്തില്‍ മിക്മയുടെ ആശയത്തെ കുറിച്ചും, ഭാവിയെ കുറിച്ചും മിക്മയുടെ യുവതയുടെ പ്രതീകമായ ജസ്റ്റിന്‍, പ്രസംഗിച്ചു. കേരളത്തിന്റെ കലാ സാംസ്‌കാരികതയെ, ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണവും അതിനു കലയും സംസ്‌കാരവുമായ ബന്ധത്തെയും ബന്ധപ്പെടുത്തിയ ഈ സന്ദേശത്തില്‍, മിക്മക്ക് മാറി വരുന്ന മാറ്റങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളാം എന്നും വിശദീകരിച്ചു. മിക്മയുടെ ഇത്തവണത്തെ കലാപരിപാടികള്‍ എല്ലാ തവണത്തെയും പോലെ ഉന്നത നിലവാരം പുലര്‍ത്തി.
സ്റ്റേജില്‍ ലിബിന്‍ അലക്‌സാണ്ടര്‍, നിനിത തോമസ്, ദിയ പ്രിന്‍സ് എന്നിവരുടെ അവതരണ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. മിക്മ സെക്രട്ടറി Vestin Cheerothy നന്ദി അറിയിക്കുകയും ചെയ്തു