EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
News

മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും

Web Desk
Last updated: October 27, 2025 5:52 PM
Web Desk
Published: October 27, 2025
Share

ആലപ്പുഴ: പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആലപ്പുഴ ഗസ്റ്റ് ഹൌസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഒരു മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും വിഷയം പരിഹരിച്ചില്ല. ഗസ്റ്റ് ഹൌസിന് വെളിയിൽ മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം തങ്ങൾ ഉന്നയിച്ച വിഷയത്തിൽ പരിഹാരമായിട്ടില്ലെന്ന ഒറ്റവാക്കിൽ ചർച്ച പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി.

പി.എം ശ്രീയിൽ നിന്നും പിന്മാറുക എന്ന സിപിഐ ആവശ്യം മുഖ്യമന്ത്രി തുടക്കത്തിൽ തന്നെ തള്ളിയെന്നാണ് സൂചന. ചർച്ച പരാജയപ്പെട്ടതോടെ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിൽ കണ്ട ശേഷം സിപിഐ മന്ത്രിമാരും മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചു. ഇതിനു ശേഷം ആലപ്പുഴ ഗസ്റ്റ് ഹൌസിൽ ബിനോയ് വിശ്വത്തിൻ്റെ നേത

 

അടുത്ത ദിവസങ്ങളിൽ നടക്കുന്ന എൽഡിഎഫ് യോഗത്തിൽ തദ്ദേശതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാനായിരുന്നു നേതാക്കൾക്കിടയിലെ ധാരണ. മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിൽ ഇടഞ്ഞതോടെ എൽഡിഎഫിൻ്റെ തദ്ദേശതെരഞ്ഞെടുപ്പ് പ്രവർത്തനം തുലാസിലായിട്ടുണ്ട്.

മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തള്ളിക്കളഞ്ഞെങ്കിലും പി.എം ശ്രീയിൽ താഴെത്തട്ടിൽ സിപിഎം പ്രവർത്തകരുടെ പിന്തുണ തങ്ങൾക്ക് കിട്ടുമെന്ന് സിപിഐ നേതൃത്വം കണക്കുകൂട്ടുന്നു. ആലപ്പുഴ ഗസ്റ്റ് ഹൌസിലെ ചർച്ച പരാജയപ്പെട്ടെങ്കിലും അൽപസമയത്തിനകം പുനപ്ര വയലാർ രക്തസാക്ഷി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രിയും ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ട്. ഈ വേദിയിൽ നേതാക്കൾ എന്തെങ്കിലും കനപ്പിച്ചു പറയുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്ന കാര്യം.

TAGGED:Binoy ViswomcpicpimCPIMnPinarayi Vijayan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ
  • ആറ് ഗൾഫ് രാജ്യങ്ങൾക്ക് ഒരു വിസ: ജിസിസി വിസ ഉടൻ ആരംഭിക്കും

You Might Also Like

News

പലസ്തീനിൽ നിന്നുള്ള ആയിരം കാൻസർ രോഗികൾക്ക് ചികിത്സയൊരുക്കാൻ യുഎഇ പ്രസിഡൻ്റ് ഉത്തരവിട്ടു

November 18, 2023
EntertainmentNews

ദാസനും വിജയനും വർഷങ്ങൾക്ക് ശേഷം ഒരു വേദിയിൽ

August 7, 2022
News

പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം; ‘ഭാരതം’ എന്നാക്കാനുള്ള നിര്‍ബന്ധം ദുഷ്ടലാക്കോടെ: വി ശിവന്‍കുട്ടി

October 26, 2023
News

ഒമാനിൽ എട്ടാമത് ഈത്തപ്പഴ ഉത്സവത്തിന് തുടക്കമായി

October 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?