EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, വിരമിക്കുമ്പോള്‍ അറിയിക്കാം; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേരി കോം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, വിരമിക്കുമ്പോള്‍ അറിയിക്കാം; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേരി കോം
News

വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, വിരമിക്കുമ്പോള്‍ അറിയിക്കാം; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേരി കോം

Web News
Last updated: January 25, 2024 12:15 PM
Web News
Published: January 25, 2024
Share

താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ബോക്‌സിങ്ങ് ഇതിഹാസം മേരി കോം. വിരമിക്കുമ്പോള്‍ താന്‍ തന്നെ അത് പറയുമെന്നും മറ്റൊരു പരിപാടിയില്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കുകയായിരുന്നുവെന്നും മേരി കോം പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളില്‍ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘ഞാന്‍ വിരമിക്കുകയാണെന്ന് കാണിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അത് സത്യമല്ല. ജനുവരി 24ന് ഞാന്‍ ഒരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
എനിക്ക് ഇനിയും സ്‌പോര്‍ട്‌സില്‍ ഒരുപാട് നേട്ടങ്ങള്‍ കൊയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായ പരിധി കഴിയുന്നതിനാല്‍ ഒളിമ്പിക്‌സില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്നും ഞാന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കി സംസാരിക്കുകയായിരുന്നു. ഞാന്‍ ഇപ്പോഴും എന്റെ ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്ന ആളാണ്. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ എല്ലാവരെയും വിളിച്ച് അറിയിക്കുന്നതാണ്,’ മേരി കോം പറഞ്ഞു.

‘എനിക്ക് ഇനിയും ആഗ്രഹമുണ്ട്. പക്ഷെ പ്രായപരിധി കഴിയുന്നതിനാല്‍ എനിക്ക് ഇനി മത്സരിക്കാന്‍ കഴിയില്ല. എനിക്ക് ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ നിര്‍ത്താന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. എനിക്ക് വിരമിക്കേണ്ടതായുണ്ട്’ എന്ന് മേരി കോം പറയുന്നതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മേരി കോം തന്നെ രംഗത്തെത്തിയത്. ആറ് തവണ ലോക ചാംപ്യനും ഒളിംപിക്‌സ് മെഡലിസ്റ്റുമാണ് മേരി കോം.

 

TAGGED:Mary Kom
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

NewsSports

റിയാദിൽ പിഎസ്ജിയ്ക്ക് ജയം; ഗോളടിച്ച് റൊണാള്‍ഡോയും മെസിയും

January 20, 2023
News

ഇന്ത്യയിൽ ബി ബി സി നിരോധിക്കില്ല, ഹർജി സുപ്രീംകോടതി തള്ളി

February 10, 2023
News

ഇ​സ്രാ​യേ​ൽ-ജ​ർ​മ​നി പ്രക്ഷോഭം, യുഎഇയിൽ നിന്നുള്ള വിവിധ വിമാന സ​ർ​വീസു​ക​ൾ റദ്ദാക്കി 

March 28, 2023
News

ഇന്തോനേഷ്യയിലെ ഭൂചലനം: മരണ സംഖ്യ ഉയരുന്നു

November 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?