EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇടപെടേണ്ടി വരും; മണിപ്പൂര്‍ വീഡിയോ അസ്വസ്ഥപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇടപെടേണ്ടി വരും; മണിപ്പൂര്‍ വീഡിയോ അസ്വസ്ഥപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി
News

സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇടപെടേണ്ടി വരും; മണിപ്പൂര്‍ വീഡിയോ അസ്വസ്ഥപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി

Web News
Last updated: July 20, 2023 7:17 AM
Web News
Published: July 20, 2023
Share

മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ മെയ്‌തെയി വിഭാഗത്തില്‍പ്പെട്ടവര്‍ നഗ്നരായി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി. വിഷയത്തില്‍ വീഡിയോ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

‘സര്‍ക്കാരിന് നടപടിയെടുക്കാന്‍ ഞങ്ങള്‍ കുറച്ച് സമയം തരും. ഒന്നും സംഭവിച്ചില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും,’ ബെഞ്ച് പറഞ്ഞു.

മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ക്ഷമിക്കാനാവില്ല. ഹൃദയത്തില്‍ വേദനയും ദേഷ്യവും നിറയുന്നു. സംഭവം പൗര സമൂഹത്തിന് നാണക്കേട്. നിയമനടപടി സ്വീകരിക്കും. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.

മെയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതേസമയം വിഷയത്തില്‍ പ്രതിഷേധം ഉയരുകയാണ്. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‌പോക്പിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അറിയിച്ചു.

സംഭവത്തില്‍ കേസെടുത്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. സംഭവം മറ്റൊരുജില്ലയില്‍ ആണ് സംഭവിച്ചെതെങ്കിലും കാങ്‌പോക്പിയില്‍ കേസെടുത്ത് എഫ്‌ഐആര്‍ ഇട്ടുവെന്നാണ് മണിപ്പൂര്‍ പൊലീസിന്റെ വാദം. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായത്.

സംഭവം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യത്വ രഹിത നടപടിയാണെന്നും കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

TAGGED:DY Chandrachudsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ആഗോള സർക്കാർ ഉച്ചകോടിയ്ക്ക് ദുബായിൽ തുടക്കം

February 14, 2023
News

സെക്രട്ടറിയേറ്റ് അനക്സിൽ ശുചിമുറി ഉപയോ​ഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്

November 21, 2024
News

യുഎഇയിൽ 355 പുതിയ കോവിഡ് കേസുകൾ കൂടി

September 25, 2022
EntertainmentNews

ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി നയൻ‌താര

January 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?