EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേഭാരത് എക്സ്പ്രസ്സിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേഭാരത് എക്സ്പ്രസ്സിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ
News

വന്ദേഭാരത് എക്സ്പ്രസ്സിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

റെയിൽവേ പൊലീസും കേരള പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായിരിക്കുന്നത്.

Web Desk
Last updated: May 23, 2023 11:23 AM
Web Desk
Published: May 23, 2023
Share
Vandebharat

കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സപ്രസ്സിന് കല്ലെറിഞ്ഞയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ മൊഴി.

എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. റെയിൽവേ പൊലീസും കേരള പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായിരിക്കുന്നത്. കൃത്യത്തിൽ ഇയാളെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

വന്ദേഭാരതിന് കല്ലെറിഞ്ഞതല്ലെന്നും പെപ്പ് കൊണ്ട് എറിഞ്ഞപ്പോൾ ട്രെയിനിൽ തട്ടിയതാണെന്നും കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ഇയാൾ പറയുന്നത്. റിസ്വാനെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.

മലപ്പുറം ജില്ലയിലെ താനൂരിലും തിരൂരിനും ഇടയ്ക്കുള്ള സ്ഥലത്ത് വച്ചാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും തിരൂർ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത് എന്നത് അന്വേഷണത്തിന് തടസ്സമായെങ്കിലും ചില നിർണായക മൊഴികളിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റിസ്വാനെ പിടികൂടുകയായിരുന്നുവെന്നാണ് വിവരം.

TAGGED:Malappuramvandebharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കൊലപാതകം നടത്തി സൗദിയിലേക്ക് കടന്നയാളെ 17 വർഷത്തിന് ശേഷം കേരള പോലീസ് പിടികൂടി

March 9, 2023
News

കോവിഡ് നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

September 30, 2022
EntertainmentNews

വടക്ക് ദിക്കിലൊരു’: അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

October 24, 2024
News

യുഎഇയിൽ താപനില കുറയും

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?