കൊച്ചി: വിമാനത്തിനുള്ള പുകവലിച്ച യുവാവ് അറസ്റ്റിൽ. മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സപ്രസ്സ് വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ചതിനാണ് പാലക്കാട് സ്വദേശി മണികണ്ഠൻ (25) അറസ്റ്റിലായത്.

വിമാനത്തിലെ ടോയ്ലറ്റിനുള്ളിൽ നിന്നും പുക പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അകത്ത് യാത്രക്കാരൻ പുകവലിക്കുന്നത് കണ്ടെത്തിയത്.
എയർഇന്ത്യ എക്സ്പ്രസ്സ് സുരക്ഷാ വിഭാഗം നൽകിയ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് വിമാനത്താവളത്തിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.



 


 
 
 
 