EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പത്മ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിയും ജസ്റ്റിസ് കെ.ടി തോമസും വെള്ളാപ്പള്ളിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പത്മ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിയും ജസ്റ്റിസ് കെ.ടി തോമസും വെള്ളാപ്പള്ളിയും
News

പത്മ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടിയും ജസ്റ്റിസ് കെ.ടി തോമസും വെള്ളാപ്പള്ളിയും

Web Desk
Last updated: June 23, 2026 5:48 PM
Web Desk
Published: June 23, 2026
Share

ദില്ലി: മലയാളത്തിൻ്റെ മഹാനടന് പത്മശോഭ. നടൻ മമ്മൂട്ടിക്ക് രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് രാഷ്ട്രപതി ഭവനിൽ വച്ച് പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, സ്പീക്കർ ഓംപ്രകാശ് ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. മമ്മൂട്ടിയുടെ പത്നി സുലു, മക്കളായ ദുൽഖർ സൽമാൻ, സുറുമി എന്നിവരും രാഷ്ട്രപതി ഭവനിൽ സന്നിഹിതരായിരുന്നു. മലയാളിയായ പി.നാരായണനും (സാഹിത്യരം​ഗത്തെ സംഭാവനകളുടെ പേരിൽ ) ജസ്റ്റിസ് കെടിതോമസും (നീതിന്യായരം​ഗത്തെ സ്തുർഹ്യ സേവനം) പദ്മവിഭൂഷൺ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പൊതുരം​ഗത്തെ പ്രവർത്തനത്തിന് വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ ഏറ്റുവാങ്ങി.

പത്മപുരസ്കാര വിതരണത്തിൻ്റെ രണ്ടാംഘട്ടമായിരുന്നു ഇന്നത്തേത്. രണ്ട് പത്മവിഭൂഷൺ, ഏഴ് പത്മഭൂഷൺ, 56 പത്മശ്രീ എന്നിവയുൾപ്പെടെ 65 പത്മ അവാർഡുകളാണ് രാഷ്ട്രപതി ഇന്ന് സമ്മാനിക്കുന്നത്. ടെന്നീസ് ഇതിഹാസം വിജയ് അമൃതരാജ്, നടൻ മമ്മൂട്ടി, പിന്നണി ഗായിക അൽക യാഗ്നിക്, ക്രിക്കറ്റ് താരം രോഹിത് ശർമ്മ എന്നിവരുൾപ്പെടെ 65 പ്രമുഖ വ്യക്തികൾ രാഷ്ട്രപതിയിൽ നിന്ന് പത്മ അവാർഡുകൾ സ്വീകരിക്കും. റിപ്പബ്ലിക് ദിന തലേന്ന്, അഞ്ച് പത്മവിഭൂഷൺ അവാർഡുകൾ ഉൾപ്പെടെ 2026 ലെ 131 പത്മ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്നായ പത്മ അവാർഡുകൾ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് നൽകുന്നത്. കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് എന്നീ വിവിധ മേഖലകളിലാണ് അവാർഡുകൾ നൽകുന്നത്.

ഈ വർഷം സർക്കാർ ആകെ 131 പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ അവാർഡുകൾ ഉൾപ്പെടുന്നു. അവാർഡ് ജേതാക്കളിൽ 19 പേർ സ്ത്രീകളാണ്, 16 വ്യക്തികൾക്ക് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

1954 ൽ സ്ഥാപിതമായ പത്മാ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെടുന്നു. വ്യത്യസ്ത പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനാണ് അവാർഡ് നൽകുന്നത്, കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, വ്യാപാരം, വ്യവസായം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലും വിഷയങ്ങളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾക്കാണ് ഇത് നൽകുന്നത്. ഇന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ നടക്കുന്ന രണ്ടാം ഘട്ട സിവിൽ ഇൻവെസ്റ്റ്‌മെന്റ് ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പത്മ അവാർഡുകൾ സമ്മാനിക്കും

2026-ൽ ഇന്ത്യാ ഗവൺമെന്റ് 131 പത്മ അവാർഡുകൾ പ്രഖ്യാപിച്ചു,

അതിൽ 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു.

കല, സാഹിത്യം, വൈദ്യം, കായികം, പൊതുകാര്യം എന്നീ മേഖലകളിലെ പ്രമുഖരെയാണ് ഈ അഭിമാനകരമായ പട്ടികയിൽ ആദരിക്കുന്നത്.

പത്മവിഭൂഷൺ (5)
ശ്രീ ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം) – കല (മഹാരാഷ്ട്ര)
ശ്രീ കെ. ടി. തോമസ് – പൊതുകാര്യം (കേരളം)
ശ്രീമതി എൻ. രാജം – കല (ഉത്തർപ്രദേശ്)
ശ്രീ പി. നാരായണൻ – സാഹിത്യവും വിദ്യാഭ്യാസവും (കേരളം)
ശ്രീ വി. എസ്. അച്യുതാനന്ദൻ (മരണാനന്തരം) പൊതുകാര്യം (കേരളം) – വി.എസിനുള്ള പുരസ്കാരം കുടുംബം നിരസിച്ചിരുന്നു

പത്മഭൂഷൺ (13)

ശ്രീമതി അൽക യാഗ്നിക് – കല (മഹാരാഷ്ട്ര)
ശ്രീ ഭഗത് സിംഗ് കോശ്യാരി – പൊതുകാര്യം (ഉത്തരാഖണ്ഡ്) ശ്രീ കള്ളിപട്ടി രാമസാമി – വൈദ്യം (തമിഴ്നാട്) ശ്രീ മമ്മൂട്ടി – കല (കേരളം) ഡോ. നോറി ദത്താത്രേയുഡു – മെഡിസിൻ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക)ശ്രീ പീയൂഷ് പാണ്ഡെ (മരണാനന്തരം) – കല (മഹാരാഷ്ട്ര)ശ്രീ എസ്.കെ.എം. മൈലാനന്ദൻ – സോഷ്യൽ വർക്ക് (തമിഴ്നാട്)ശ്രീ ശതാവധാനി ആർ. ഗണേഷ് – കല (കർണാടക) ശ്രീ ഷിബു സോറൻ (പബ്ലിക് അഫയേഴ്സ്) വ്യാപാര വ്യവസായം (മഹാരാഷ്ട്ര)ശ്രീ വി കെ മൽഹോത്ര (മരണാനന്തരം) – പബ്ലിക് അഫയേഴ്സ് (ഡൽഹി) ശ്രീ വെള്ളാപ്പള്ളി നടേശൻ – പബ്ലിക് അഫയേഴ്സ് (കേരളം) ശ്രീ വിജയ് അമൃതരാജ് – സ്പോർട്സ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക)

TAGGED:MAMMOOTTYPadma AwardsPadma Awards 2026
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ

December 5, 2024
News

ചിരിപ്പിക്കാന്‍ ഇനി ചീംസ് ഇല്ല; മീമുകളിലൂടെ പ്രശസ്തനായ നായ ക്യാന്‍സറിന് കീഴടങ്ങി

August 20, 2023
News

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പാളം തെറ്റി

January 20, 2024
News

യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് ഇ–സിഗ്നേച്ചർ നിർബന്ധം

January 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?